സ്ത്രീകൾ ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യരുത്: സമീറ റെഡ്ഡി

sameera-reddy
Image Credit∙ Sameera Reddy/Instagram
SHARE

‘എന്റെ ശരീരം എന്റെ അഭിമാനമാണ്’ എന്ന രീതിയിൽ സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ മറച്ചു വയ്ക്കാതെ ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന താരമാണ് സമീറ റെഡ്ഡി. ഇപ്പോൾ സ്ത്രീകൾ എടുക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചു പറയുകയാണ് താരം. ‘ഇത് എനിക്ക് കഴിയില്ല’ എന്ന മനോഭാവത്തോടെ സ്ത്രീകൾ കാര്യങ്ങളെ സമീപിക്കരുത്. ഇത് തനിക്ക് കഴിയും എന്ന് ചിന്തിച്ച് ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കണമെന്നും സമീറ വ്യക്തമാക്കി. 

‘എനിക്ക് വയസ്സായി’ എന്നു പറഞ്ഞ് പലകാര്യങ്ങളിൽ നിന്നും സ്ത്രീകൾ മാറി നിൽക്കും. എന്നാൽ അതിന്റെ ആവശ്യമില്ലെന്നാണ് സമീറ പറയുന്നത്. ‘പ്രായം നിങ്ങൾക്ക് പരിധികൾ നിശ്ചയിക്കുന്നില്ല. ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. പരാജയത്തെ കുറിച്ചോർത്ത് നിങ്ങൾ ഭയപ്പെടരുത്. എല്ലാം വിധിയാണ്. പക്ഷേ, നിങ്ങൾ പരാജയപ്പെടുമെന്ന് കരുതി ഒരു കാര്യത്തിൽ നിന്നും പിൻതിരിയരുത്. പരിശ്രമിക്കണം. പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് വിജയിക്കാനാകൂ. മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നു കരുതി ജീവിക്കരുത്.’– സമീറ പറയുന്നു. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങളിൽ വിശദീകരിച്ചത്. ‘മൂന്നുവർഷങ്ങൾക്കു മുൻപ് എനിക്ക് ജീവിതത്തെ കുറിച്ച് വലിയ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. എനിക്കു വേണ്ടി ജീവിക്കാൻ ഞാൻ തീരുമാനിച്ചു. ചില നഷ്ടങ്ങൾ വരുമ്പോഴും ശരിയാകും എന്നു കരുതാൻ ശീലിച്ചു. നിങ്ങൾക്ക് ഏതു പ്രായത്തിൽ വേണമെങ്കിലും തിരിച്ചു വരാൻ സാധിക്കും. അത് അത്ര എളുപ്പമല്ല. പക്ഷേ, നിങ്ങൾ പരിശ്രമിക്കണമെന്നു മാത്രം.’– സമീറ റെഡ്ഡി പറയുന്നു.  

English Summary: Sameera Reddy on things women should never say: ‘It’s time to change I can’t to I can’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA