95–ാം വയസ്സിൽ ആരെയും ആകർഷിക്കുന്ന നൃത്തം; ഈ ‘ഡാൻസ് മുത്തശ്ശി’ക്കു പിന്നാലെ സോഷ്യൽ മീഡിയ

dance-grandma
screen grab from video∙ the.dancing.nana/instagram
SHARE

പ്രായംകൂടുംതോറും പലകാര്യങ്ങളിലും പരിമിതികളും നിയന്ത്രണങ്ങളും ഉണ്ടാകും. എന്നാൽ ചില മനുഷ്യർ എക്കാലവും ജീവിതം ആസ്വദിക്കുന്നവരായിരിക്കും. അങ്ങനെയുള്ളവരിൽ ഒരു മുത്തശ്ശിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. 96കാരിയായ ഷെർലി ഗുഡ്മാന്റെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

‘ലോക്ക്ഡ് ഔട്ട് ഓഫ് ഹെവൻ’ എന്ന ഗാനത്തിനാണ് ഷേർലി മുത്തശ്ശിയുടെ ചുവടുവെപ്പ്. ഗാനത്തിന് അനായാസേനയാണ് ഷേർലിയുടെ നൃത്തം. ഒരുകൂട്ടം ആളുകൾക്കിടയിൽ നിന്നായിരുന്നു ഷേർലി മുത്തശ്ശിയുടെ നൃത്തമെങ്കിലും പ്രധാന ആകർഷണം മുത്തശ്ശിയായിരുന്നു. ‘നിങ്ങൾക്ക് ഒരു ജീവിതമേയുള്ളൂ. അത് നന്നായി ജീവിക്കുക. ഷേർലി ഗുഡ്മാനെ പോലെ.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ഈ പ്രായത്തിലും ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്ന മുത്തശ്ശിയെ പുകഴ്‍ത്തുന്നതായിരുന്നു പലരുടെയും കമന്റുകൾ. ‘ഇവിടെ സുന്ദരിയായ ഒരു സ്ത്രീ. ഈ പ്രായത്തിലും ഇങ്ങനെ അവരെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘തന്റെ മനോഹരമായ ചുവടുവെപ്പിലൂടെ മറ്റുള്ളവരെ അവരിലേക്ക് ആകർഷിച്ചു.’– എന്നായിരുന്നു മറ്റൊരു കമന്റ്. 

English Summary:  This 96-Year-Old 'Dancing Nana' Has Everyone Swaying To Her Moves

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA