ജിലേബി രുചിക്കുന്ന കൊളംബിയൻ യുവതി; വൈറലായി വിഡിയോ

jilebi
screen grab from video∙ colleengowda/ instagram
SHARE

മധുരപലഹാരങ്ങൾ മിക്കവർക്കും പ്രിയപ്പെട്ടതാണ്. അത്തരത്തിലുള്ള മധുരപലഹാരങ്ങളിൽ പ്രിയപ്പെട്ട ഒന്നാണ് ജിലേബി. ഇന്ത്യക്കാരെ പോലെ മറ്റുരാജ്യങ്ങളിലുള്ളവർക്കും ജിലേബി ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ ജിലേബി കഴിക്കുന്ന കൊളംബിയൻ യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കോളൻ ഗൗഡ എന്നു പേരായ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ എത്തിയത്. ഇതെന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞതായി പോയതെന്ന് യുവതി ചോദിക്കുന്നതും തരില്ലെന്ന് ഭർത്താവിനോട് പറയുന്നതും വിഡിയോയിൽ ഉണ്ട്. മധുരപലഹാരങ്ങൾ കഴിച്ചാൽ കൂടുതൽ വണ്ണം വയ്ക്കുമെന്നാണ് ഭർത്താവ് അവളോട് പറയുന്നതും വിഡിയോയിലുണ്ട്. ‘അവളെ അതിൽ നിന്നും വിലക്കരുത്, അവൾ ഒന്നു കഴിച്ചു നോക്കട്ടെ.’എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. 

ഇൻസ്റ്റഗ്രാമിൽ എത്തിയ ഉടൻ തന്നെ വിഡിയോ വൈറലാകുകയായിരുന്നു. വി‌ഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഇന്ത്യൻ ഭക്ഷണം കഴിക്കാൻ നിങ്ങളെപ്പോഴെല്ലാം തയ്യാറാകുന്നുവോ അപ്പോഴെല്ലാം അതിനെ വൈകാരികമായി കാണണം.’– ഒരാൾ കമന്റ് ചെയ്തു. ‘ഇതിന്റെ ആകൃതി നിങ്ങൾ നോക്കണ്ട. വാനില ഐസ്ക്രീം കഴിക്കുന്നതു പോലെ നിങ്ങൾക്ക് ജിലേബി കഴിക്കാം.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘ചുരുങ്ങിയത് അവർ അത് കഴിക്കാനുള്ള ശ്രമമെങ്കിലും നടത്തിയല്ലോ. നല്ലകാര്യമാണ്. അവർക്കത് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം.’– എന്നും പലരും കമന്റ് ചെയ്തു. 

English Summary: Columbian woman tries jalebi for the first time; her reaction divides internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}