നിങ്ങൾ കരുതുന്നതു പോലെയല്ല, ആത്മാവിനോടാണ് സംസാരം: രാത്രിയിലെ വിഡിയോ പങ്കുവച്ച് യുവതി

ghost-woman
Image Credit∙ Celina Myers/Tiktalk
SHARE

ഉറക്കത്തിൽ എഴുന്നേറ്റു നടക്കുമ്പോൾ ആത്മാക്കളുമായി സംസാരിക്കുന്നു എന്ന വാദവുമായി യുവതി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ചാണ് യുവതിയുടെ വിശദീകരണം. തികച്ചും വിചിത്രമായ വിഡിയോയാണ് യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സ്വപ്നങ്ങളോടല്ല, ആത്മാക്കളോടാണ് താൻ സംസാരിക്കുന്നതെന്നും യുവതി പറഞ്ഞു. അതീന്ദ്രിയ ജ്ഞാനമുള്ള ആളാണെന്ന് ഒരിക്കൽ ഒരാൾ പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ വൈറലായി. 

സെലീന മെയേഴ്സ് എന്ന സ്ത്രീ ഒരു ഊഞ്ഞാലിൽ ഇരിക്കുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. ഇരുകൈകളും ഉയർത്തി ആരോടോ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ശേഷം ഒരു കസേരയിൽ ഇരിക്കുകയും നീങ്ങുന്നതും കാണാം. എന്താണ് കുടിക്കാൻ വേണ്ടതെന്ന് സലീന ചോദിക്കുന്നുണ്ട്. താൻ സംസാരിക്കുന്നത് ആത്മാക്കളോടാണെന്നാണ് സ്ത്രീയുടെ അവകാശവാദം. 

ടിക്ടോക്കിൽ എത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന സ്വഭാവം പലർക്കും ഉണ്ട്. ഇത് വളരെ ബുദ്ധിമുട്ടുള്ള അസുഖമാണെന്നും പലരും കമന്റ് ചെയ്തു.

English Summary: Sleepwalker leaves people in stitches at hilarious video of herself 'talking to ghosts'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}