മുപ്പത് വർഷത്തെ ദാമ്പത്യം; മിഷേലിന് സ്നേഹാശംസകളുമായി ഒബാമ

michele
Image Credit∙ Barack Obama/Twitter
SHARE

മുപ്പതാം വിവാഹവാർഷികത്തിൽ ഭാര്യ മിഷേലിന് ആശംസകളുമായി ബറാക് ഒബാമ. മനോഹരമായ സ്വകാര്യചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു  ഒബാമ മിഷേലിന് ആശംസകൾ നേർന്നത്. ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പും ഒബാമ പങ്കുവച്ചു. 

മൂന്നുവർഷത്തെ ഡേറ്റിങ്ങിനു ശേഷം 1992 ഒക്ടോബർ 3നായിരുന്നു മിഷേലിന്റെയും ഒബാമയുടെയും വിവാഹം. മൂപ്പത് വർഷത്തിനു ശേഷം അതുപോലെ തന്നെയാണ് എന്നായിരുന്നു  ഒബാമ കുറിച്ചത്. അടുത്തിടെ ബീച്ചില്‍ വച്ചെടുത്ത ഒരു ചിത്രവും വിവാഹ ദിവസം എടുത്ത മറ്റൊരു ചിത്രവുമാണ് ഒബാമ പങ്കുവച്ചത്. ‘മീഷേ, മുപ്പതു വർഷങ്ങൾക്കിപ്പുറവും നീ അതുപോലെ തന്നെയാണ്. ഒരുമാറ്റവും ഇല്ല. എനിക്കില് വിശ്വസിക്കാനാകുന്നില്ല. ആ ദിവസം എനിക്കു ലഭിച്ചത് ഒരു ഭാഗ്യമാണ്. ഇതിലും മികച്ച ഒരു ജീവിതപങ്കാളിയെ എനിക്കു ലഭിക്കാനില്ല. പ്രിയപ്പെട്ടവളേ, ആശംസകൾ.’– എന്നാണ് ഒബാമ കുറിച്ചത്. 

ഭര്‍ത്താവിന്റെ സ്നേഹാശംസകൾക്കു മിഷേലിന്റെ മറുപടിയും എത്തി. ‘ഒരുപാട് സ്നേഹമുള്ളയാൾക്ക് സന്തോഷത്തോടെ ആശംസകൾ നേരുന്നു. ഈ മുപ്പതു വർഷം അതിസാഹസികമായി എനിക്കൊപ്പം നിന്നതിൽ നന്ദി.  ജീവിതാവസാനം വരെ എനിക്കൊപ്പം ഉണ്ടാകണം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.’– മിഷേൽ കുറിച്ചു. പോസ്റ്റിനു താഴെ ഇരുവർക്കും ആശംസകളുമായി നിരവധി കമന്റുകളും എത്തി. 

English Summary: Barack Obama Wishes Wife Michelle On 30th Anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA