ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് മൂന്നുതവണ: സിനിമാ കഥകളെ വെല്ലുന്ന വിധം സമാന്തയുടെ ജീവിതം

samanta-new
Image Credit∙ Daily Mail
SHARE

ഒരു ജന്മത്തിൽ പലതവണ സ്ത്രീയായും പുരുഷനായും മാറിമാറി ജീവിക്കുക. ഫിക്ഷന്‍ സിനിമകളിൽ മാത്രം കാണാനാവുന്ന ഒരു ജീവിതമാവും അത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇഷ്ടാനുസരണം ഒന്നിലധികം തവണ സ്ത്രീയായും പുരുഷനായും മാറി സിനിമാ കഥകളെ പോലും കടത്തിവെട്ടുകയാണ് സമാന്ത കെയിൻ എന്ന അറുപത്തിരണ്ടുകാരി. വേഷവിധാനങ്ങളിൽ മാറ്റം വരുത്തിയാണ് സമാന്തയുടെ ജീവിതം എന്ന് കരുതിയെങ്കിൽ തെറ്റി. മൂന്നുതവണ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാണ് ഒരു ജീവിതത്തിൽ തന്നെ പല മുഖങ്ങൾ സമാന്ത സ്വീകരിച്ചത്.

സാം ഹഷിമി എന്ന വിദ്യാർത്ഥിയായാണ് പതിറ്റാണ്ടുകൾക്ക് മുൻപ് സമാന്ത ഇറാഖിൽ നിന്നും ബ്രിട്ടനിൽ എത്തിയത്. നിക്ഷേപ മേഖലയിൽ ജോലിചെയ്ത് ധനികനായ സാം അധികം വൈകാതെ വിവാഹിതനുമായി. രണ്ട് കുട്ടികൾ ജനിച്ച ശേഷം വിവാഹമോചിതനായ സാം  1997 ലാണ് കുടുംബത്തെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സമാന്ത കെയ്നായി മാറിയത്. ഒരു ലക്ഷം പൗണ്ടാണ് ( ഇന്നത്തെ 93 ലക്ഷം രൂപ) ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി അന്ന് മുടക്കിയത്. പിന്നീട് ധനികനായ ഒരു ഭൂവുടമയുമായി ജീവിതം പങ്കിടാൻ സമാന്ത തീരുമാനിക്കുകയും ചെയ്തു.

എന്നാൽ സ്ത്രീയായി മാറിയ ശേഷം താൻ ആഗ്രഹിച്ച സന്തോഷം ലഭിക്കുന്നില്ല എന്ന് കുറച്ചു കാലങ്ങൾക്കുള്ളിൽ സമാന്ത മനസ്സിലാക്കി. ലൈംഗികജീവിതത്തിൽ സന്തോഷം കണ്ടെത്താനാവാത്തതിനു പുറമേ പുരുഷനായിരുന്ന കാലത്ത് തനിക്ക് ലഭിച്ചിരുന്ന ആദരവും നഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയതോടെ 2004 ൽ വീണ്ടും ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 25000 പൗണ്ട് (23 ലക്ഷം രൂപ)  മുടക്കി സമാന്ത വീണ്ടും പുരുഷനായി മാറി. സ്തനങ്ങളും ലിംഗവും നീക്കം ചെയ്ത് പുരുഷാവയവങ്ങൾ വച്ചുപിടിപ്പിച്ചെങ്കിലും  പൂർണ്ണമായും ഒരു പുരുഷനായി മാറാൻ സമാന്തക്ക് സാധിച്ചിരുന്നില്ല. എങ്കിലും മുൻഭാര്യയും മക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ സാധിക്കും എന്നതായിരുന്നു പ്രതീക്ഷ. ഇത്തവണ ചാൾസ് കെയ്ൻ എന്ന പേരാണ് സമാന്ത സ്വീകരിച്ചത്.

തന്റെ തീരുമാനം ഒരു ദുരന്തമായിരുന്നു എന്ന് അധികം വൈകാതെ ചാൾസ് മനസ്സിലാക്കി. യഥാർത്ഥ പുരുഷനായി മാറാനാവാതെ പുരുഷ ശരീരവുമായി ജീവിക്കേണ്ടി വരുന്ന അവസ്ഥയിൽ മടുപ്പ് തോന്നിയതോടെ വീണ്ടും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി സമാന്തയായി പുനർജനിച്ചു. വിദേശത്ത് പോയാണ്  ഇത്തവണ ശസ്ത്രക്രിയ നടത്തിയത്. ഇന്ന് തന്റെ സ്ത്രീ ശരീരത്തിൽ ഏറെ സംതൃപ്തയാണെന്നും സമാന്ത പറയുന്നു. സ്ത്രീയയുള്ള രണ്ടാം ജന്മത്തിനുശേഷം നിയമ വിദ്യാർത്ഥിനിയായ സമാന്ത ഇന്ന് അഭിഭാഷക കൂടിയാണ്. 

ലിംഗമാറ്റ ശസ്ത്രക്രിയകൾ പലതവണ നടത്തിയപ്പോഴും സാമ്പത്തിക സ്ഥിതി മോശമാകാതെ പിടിച്ചുനിന്നതാണ് സമാന്തയുടെ ജീവിത  വിജയത്തിന് കാരണം. ഇപ്പോൾ സ്കോട്ട്‌ലൻഡിൽ ഒരു ആഡംബര കൊട്ടാരവും സമാന്ത സ്വന്തമാക്കിയിട്ടുണ്ട്. തന്റെ സങ്കൽപ്പ കഥകളിലെ രാജകുമാരിയായി ജീവിതം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് സമാന്തയിപ്പോൾ.

English Summary: Samantha has changed gender three times 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA