ADVERTISEMENT

കോമഡി താരം ഹസൻ മിൻഹാജിനെ സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്ത നോബൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിയെ പിന്തുണച്ച് പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാമിൽ മലാല തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും താൻ തിരിച്ച് ഫോളോ ചെയ്യുന്നില്ലെന്നും പരിഹാസ രൂപേണ മിൻഹാജ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് മലാല മിൻഹാജിനെ അൺഫോളോ ചെയ്തത്. 

‘സമാധാനത്തിനുള്ള നോബൽ പുരസ്കാരം സ്വന്തമാക്കിയ മലാല യുസഫ്സായിയെ കുറിച്ച് ഞാനൊരു തമാശ പറയാം. ഞാൻ പറയുന്നു. ഇൻസ്റ്റഗ്രാമിൽ അവർ എന്നെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷേ, ഞാൻ തിരിച്ച് ഫോളോ ചെയ്യുന്നില്ല.’– എന്നായിരുന്നു മിൻഹാജ് പറഞ്ഞത്. തുടർന്ന് മിൻഹാജിന്റെ പേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച പ്രിയങ്ക ചോപ്ര മിൻഹാജ് തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും താൻ തിരിച്ച് ഫോളോ ചെയ്യുന്നില്ലെന്നും വ്യക്തമാക്കി. ‘അതേ, പെൺകുട്ടി. തമാശയേക്കാൾ ചെറിയ കാര്യങ്ങളാണ് അയാൾ ഇഷ്ടപ്പെടുന്നത്.’– എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചോപ്ര സ്ക്രീൻ ഷോട്ട് പങ്കുവച്ചത്. ഹസൻ മിൻഹാജിനെ ടാഗ് ചെയ്താണ് പ്രിയങ്കയുടെ പോസ്റ്റ്. 

പ്രിയങ്കയുടെ പോസ്റ്റിന് പിന്നാലെ ഹസൻ മിൻഹാജ് തന്റെ വിഡിയോ പിൻവലിച്ചു. മലാലയോട് തന്നെ ഫോളോ ചെയ്യാമോ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. മലാല തിരിച്ചു വരൂ എന്ന കുറിപ്പോടെയാണ് ഹസൻ മിൻഹാജ് അപേക്ഷയുമായി എത്തിയത്. പുതിയ വിഡിയോയിൽ മിൻഹാജ് പറയുന്നത് ഇങ്ങനെയാണ്. ‘ഒക്ടോബർ 4ന് മലാല യൂസഫ് സായിയെ കുറിച്ച് ഞാനൊരു തമാശ പറഞ്ഞു. മലാല എന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും ഞാൻ തിരിച്ചു ഫോളോ ചെയ്യുന്നില്ലെന്നും ആയിരുന്നു അത്. എന്നാൽ ഒക്ടോബർ അഞ്ചിന് മലാല എന്നെ അൺഫോളോ ചെയ്തു. എന്നോട് ക്ഷമിക്കണം മലാല. ദയവായി എന്നെ തിരിച്ച് ഫോളോ ചെയ്യൂ. എനിക്ക് നിന്നെ ഫോളോ ചെയ്യാൻ സാധിക്കുമോ എന്നറിയില്ല. കാരണം ഞാൻ അത്രയും നിസാരനായ വ്യക്തിയാണ്. വിചാരിച്ച പോലെയല്ല. ഇത് കയ്യിൽ നിന്ന് പോയി.’– എന്ന കുറിപ്പോടെയാണ് മിൻഹാജ് പുതിയ വിഡിയോ പങ്കുവച്ചത്. 

പരിഹാസ രൂപേണയുള്ള ഹസൻ മിൻഹാജിന്റെ വിഡിയോക്കു പിന്നാലേ മലാല ഇൻസ്റ്റഗ്രാമില്‍ തന്റെ ഫോളവേഴ്സിനോട് ഹസൻ മിൻഹാജിനെ താൻ അൺഫോളോ ചെയ്യട്ടെ? എന്ന് ചോദിച്ചിരുന്നു. 38 ശതമാനം ആളുകളും ചെയ്യാം എന്നാണ് മറുപടി നൽകിയത്. എന്നാൽ ഹസൻ മിൻഹാജ് ആരാണെന്നായിരുന്നു 39 ശതമാനം ആളുകൾ ചോദിച്ചത്. തുടർന്ന് ഹസൻ മിൻഹാജിന്റെ പുതിയ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും മലാല യുസഫ് സായി ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് ആക്കി. ‘ഈ സ്ക്രീൻ ഷോട്ട് പങ്കുവച്ചവർക്ക്് നന്ദി. ഇദ്ദേഹത്തെ ഇനി ഫോളോ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’– എന്നും മലാല കുറിച്ചു. 

English Summary: Priyanka Chopra Calls Comedian Hasan Minhaj 'Petty', Supports Malala Yousafzai

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com