കൊച്ചു മക്കൾക്കായി കാർട്ടൂൺ സിനിമ കാണുന്ന മുത്തശ്ശി; വൈറലായി വിഡിയോ

grandma
Screen grab from video. ladbibleandtyla.official/Instagram
SHARE

മാർവൽ സിനിമകൾക്കും സീരീസുകൾക്കും പ്രായഭേദമന്യേ ലോകമെമ്പാടും ആരാധകരുണ്ട്. ഇത്തരം സീരിസുകളിലെയും സിനിമകളിലെയും കഥാപാത്രങ്ങളെ കുട്ടികൾ അനുകരിക്കാറുണ്ട്. എന്നാൽ ഇപ്പോള്‍ മാർവൽ സീരിസ് കാണുന്ന ഒരു മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളിലെ താരം. സിനിമ കാണുക മാത്രമല്ല, ഈ കഥാപാത്രങ്ങളെ കുറിച്ച് വിശദമായി പഠിക്കുകയും ചെയ്യുന്നുണ്ട് മുത്തശ്ശി. 

ഒരു സോഫയിൽ ഇരുന്ന് മുത്തശ്ശി വളരെ ഗൗരവത്തോടെ നോട്ട്ബുക്കിൽ എഴുതിക്കൊണ്ടിരിക്കുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. മുന്നിലുള്ള ടിവിയിൽ സിനിമ കാണുകയാണ് മുത്തശ്ശി. ഈ സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചാണ് നോട്ട്ബുക്കില്‍ എഴുതുന്നത്. ലാഡ്ബൈബിൾ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. തന്റെ കൊച്ചുമക്കൾക്കു പറഞ്ഞുകൊടുക്കാനാണ് മുത്തശ്ശി ഈ സിനിമകൾ കണ്ട് കഥ കുറിച്ചു വയ്ക്കുന്നത്. 

‘നമുക്കു വേണ്ടിയാണ് അവർ ഇതെല്ലാം ചെയ്യുന്നത്. അവരെ നമ്മൾ സംരക്ഷിക്കണം.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. വിഡിയോക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘എന്തുവിലകൊടുത്തും അവരെ സംരക്ഷിക്കണം.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഈ മുത്തശ്ശിയോട് ഒരുപാട് സ്നേഹം തോന്നുന്നു. പേരക്കുട്ടികൾക്കു വേണ്ടി എന്തെല്ലാം ചെയ്യണമെന്ന്  അവർക്കാണ് അറിയുക’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ‘എത്ര വലുതായാലും മുത്തശ്ശിയും മുത്തച്ഛനും ആയിരിക്കുന്നു കൊച്ചുമക്കളുടെ അടുത്ത കൂട്ടുകാർ.’– എന്നും പല കമന്റുകളും എത്തി. 

English Summary: elderly woman watching Marvel movies. The reason will make you smile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA