മകൾ പറ്റിച്ചു; പ്രേതമാണെന്നു കരുതി; സോഫയില്‍ നിന്ന് നിലത്തു വീണ് സ്ത്രീ

woman-ghost1
Screengrab from video∙ larad/Instagram •
SHARE

പ്രേതം പോലുള്ള അന്ധവിശ്വാസങ്ങളെ ഭയപ്പെടുന്നവരാണ് നമ്മളിലേറെയും. വീട്ടിൽ തനിച്ചിരിക്കുമ്പോൾ ഇത്തരം ഭയചിന്തകൾ വർധിക്കും. അത്തരത്തിൽ മകൾ ഒരു പാവയിലൂടെ അമ്മയെ പറ്റിച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രേതത്തെ പേടിക്കുന്നവരുടെ സ്വാഭാവികമായ പ്രതികരണമാണ് വി‍ഡിയോയിലുള്ളത്. 

ഇൻസ്റ്റഗ്രാം യൂസറായ ലാറയാണ് വിഡിയോ പങ്കുവച്ചത്. സോഫയിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന അമ്മയിൽ നിന്നാാണ് വിഡിയോ ആരംഭിക്കുന്നത്. പെട്ടെന്നാണ് നിലത്ത് ഒരു കളിപ്പാട്ടം താനെ ഇളകുന്നത് അവർ‍ കണ്ടത്. പതുക്കെ കളിപ്പാട്ടം ചലിക്കാൻ തുടങ്ങി. ആദ്യം അവർ അത് അത്ര കാര്യമാക്കിയില്ല. എന്നാൽ കളിപ്പാട്ടം ചലിക്കാൻ തുടങ്ങിയതോടെ സ്ത്രീ അത് ശ്രദ്ധിക്കാൻ തുടങ്ങുന്നതും വിഡിയോയിൽ കാണാം. ആദ്യം പതുക്കെ ചലിച്ചു തുടങ്ങിയ കളിപ്പെട്ടെ അപ്രതീക്ഷിതമായ സമയത്തിൽ വേഗത്തിൽ നീങ്ങിയതോടെ ഭയന്ന സ്ത്രീ സോഫയിൽ നിന്ന് താഴെ വീഴുന്നതും വിഡിയോയിൽ ഉണ്ട്. 

ഇൻസ്റ്റഗ്രാമിൽ എത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയായിരുന്നു. ‘അമ്മയെ ഭയപ്പെടുത്തി പറ്റിച്ച താറാവ്’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. ‘അവർ കണ്ണട നന്നായി വച്ചിരുന്നെങ്കിൽ വ്യക്തമായി കാണാമായിരുന്നു.’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘ഞാൻ ഇത് പ്രതീക്ഷിച്ചു. ഞാനാണെങ്കിലും ഭയപ്പെടും.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു. അതേസമയം മകളുടെ പ്രവർത്തിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും എത്തി. ആരോഗ്യ പ്രശ്നമുള്ള മുതിർന്നവരെ പറ്റിക്കുന്നതിനായി ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ‘ഇത് തമാശയല്ല. അവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.’– എന്ന് കമന്റുകൾ എത്തി.  

English Summary: Woman Playing A Ghost Prank On Mother Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA