തിരുവിതാംകൂർ വനിതകളുടെ മുന്നേറ്റം; ആദരിച്ച് നാട്

1 WEN @ rinku_3421
തിരുവനന്തപുരത്ത് വനിതകളുടെ കൂട്ടായ്മയായ ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. വെൻ ട്രഷറർ പ്രിയ കോളശേരി, യുഎസ്ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ ഹെഡ് ശിൽപ മേനോൻ, ചലച്ചിത്രതാരം മാലാ പാർവതി, വെൻ സ്ഥാപക ഷീല കൊച്ചൗസേപ്പ്, തിരുവനന്തപുരം ചാപ്റ്റർ ചെയർ അനുപമ രാമചന്ദ്രൻ, മെന്റർ വിനോദിനി സുകുമാർ, വൈസ് ചെയർപഴ്സൻ ബി.ശാന്തി തുടങ്ങിയവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

തിരുവനന്തപുരം ∙ പല മേഖലകളിലും സ്ത്രീ മുന്നേറ്റമുണ്ടായ ചരിത്രമുള്ള നാടാണ് തിരുവിതാംകൂർ എന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. ഇന്ത്യയിൽ പല സുപ്രധാന പദവികളിലും ആദ്യം എത്തിയ വനിതകളിൽ പലരും തിരുവിതാംകൂറുകാരാണ്. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും സാമ്പത്തിക സ്വയംപര്യാപ്തത നേടിയെടുക്കാനും കഴിയുമെന്നു പുതിയ തലമുറയിലെ വനിതകൾ തെളിയിച്ചിട്ടുണ്ടെന്നും ഗൗരി ലക്ഷ്മി ബായി പറഞ്ഞു. ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ആരംഭം കുറിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവിധതരം സംരംഭങ്ങൾക്കു നേതൃത്വം നൽകുന്ന വനിതകളുടെ കൂട്ടായ്മയായ വെനിന്റെ അഞ്ചാമത്തെ ചാപ്റ്ററാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിലവിലുണ്ട്. തിരുവനന്തപുരം ചാപ്റ്ററിൽ 100 വനിതാ സംരംഭകർ അംഗങ്ങളായിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

വെൻ സ്ഥാപക ഷീല കൊച്ചൗസേപ്പ് അധ്യക്ഷത വഹിച്ചു. അനു രാമചന്ദ്രൻ തിരുവനന്തപുരം ചാപ്റ്റർ ചെയർ ആയി ചുമതലയേറ്റു. യുഎസ്ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ ഹെഡ് ശിൽപ മേനോൻ, ചലച്ചിത്രതാരം മാലാ പാർവതി, ചാപ്റ്റർ മെന്റർ വിനോദിനി സുകുമാർ, ജീമോൾ കുറോത്ത്, മറിയ ഏബ്രഹാം, പുഷ്പി മുരിക്കൻ, മിനു മാത്യു, ധന്യ, ബീന മനോജ്, ബി.ശാന്തി എന്നിവർ പ്രസംഗിച്ചു.

2 WEN @ rinku_3350
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് വനിതകളുടെ കൂട്ടായ്മയായ ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ ഭാരവാഹികളായ സുജയ ജോർജ്, അനുപമ രാമചന്ദ്രൻ, ബി.ശാന്തി, പൂർണിമ രാകേഷ്, രമ്യ പ്രകാശ്, ഷെറോൺ ആൻ പോൾ, പ്രിയ കോളശേരി, സൗമ്യ സന്ദീപ്, അനിത മഹേഷ് എന്നിവർ.

3 WEN @ rinku_3395
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, യുഎസ്ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ ഹെഡ് ശിൽപ മേനോൻ, ചലച്ചിത്രതാരം മാലാ പാർവതി എന്നിവർക്കെ‍ാപ്പം ഭാരവാഹികളായ  പ്രിയ കോളശേരി, രമ്യ പ്രകാശ്, ബി.ശാന്തി, അനുപമ രാമചന്ദ്രൻ. 

4 WEN @ rinku_3385
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തിരുവനന്തപുരം ചാപ്റ്റർ ചെയർ അനുപമ രാമചന്ദ്രന് ബാഡ്ജ് സമ്മാനിക്കുന്നു.

6 WEN @ rinku_3391a
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, യുഎസ്ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ ഹെഡ് ശിൽപ മേനോൻ, ചലച്ചിത്രതാരം മാലാ പാർവതി എന്നിവർ.

13 WEN @ rinku_3587
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന സദസിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, യുഎസ്ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ ഹെഡ് ശിൽപ മേനോൻ എന്നിവർ.

7 WEN @ rinku_3276
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നിർവഹിക്കുന്നു.

10 WEN @ rinku_3468
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ ഭാരവാഹികൾക്ക് സത്യപ്രതി‍ജ്ഞ ചെ‍ാല്ലിക്കെ‍ാടുക്കുന്ന ജീമോൾ കെ‍ാറോത്തു.

11 WEN @ rinku_3494
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി‌ വെൻ സ്ഥാപക ഷീല കൊച്ചൗസേപ്പ്, ചലച്ചിത്രതാരം മാലാ പാർവതി,  യുഎസ്ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ ഹെഡ് ശിൽപ മേനോൻ എന്നിവർക്കെ‍ാപ്പം.

12 WEN @ rinku_3584
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി‌, ചലച്ചിത്രതാരം മാലാ പാർവതി എന്നിവർ വനിതകളുടെ കൂട്ടായ്മയായ വെൻ അംഗങ്ങൾക്കെ‍ാപ്പം.  

13 WEN @ rinku_3587
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി‌ വനിതകളുടെ കൂട്ടായ്മയായ വെൻ അംഗങ്ങൾക്കെ‍ാപ്പം. 

17 WEN @ rinku_3529
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരത്ത് ദ് വിമൻ ഒൻട്രപ്രനർ നെറ്റ്‍‍വർക് (വെൻ) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്രതാരം മാലാ പാർവതി വനിതകളുടെ കൂട്ടായ്മയായ വെൻ അംഗങ്ങൾക്കെ‍ാപ്പം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA