‘പഞ്ചാബി ഗാനങ്ങൾ വരട്ടെ’, ഊർജസ്വലതയോടെ നൃത്തം ചെയ്ത് മുത്തശ്ശി- വിഡിയോ

grandma-dance
Screen grab from video∙ shailarmy/Instagram
SHARE

സമൂഹമാധ്യമ ഉപയോക്താക്കളുടെ മനംകവരുകയാണ് പ്രായമായ ഒരു സ്ത്രീയുടെ അനായാസേനയുള്ള നൃത്തം. സാരിയുടുത്തുകൊണ്ട് അനായാസേന നൃത്തം ചെയ്യുന്ന മുത്തശ്ശിയുടെ വിഡിയോയാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഊർജസ്വലതയോടെ മുഖത്ത് മനോഹരമായ ചിരിയോടെയാണ് മുത്തശ്ശിയുടെ നൃത്തം. ‌‌

സംഗീതസംവിധായകനായ ഷെയ്ൽ ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് നിമിഷങ്ങൾക്കകം വൈറലായത്. ‘പ്രായം എന്നത് വെറും സംഖ്യമാത്രമാണെന്നതിന്റെ കൃത്യമായ ഏറ്റവും അനുയോജ്യമായ ഉദാഹരണം.’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ഇവർ ഇന്ന് എന്നെ അതിശയപ്പെടുത്തിയ സ്ത്രീയാണ്. ഞങ്ങളുടെ വേദിയിലേക്ക് കയറിവന്ന് ചില പഞ്ചാബി ഗാനങ്ങൾ ആവശ്യപ്പെട്ടു. അതനുസരിച്ച് അവർ മനോഹരമായി ചുവടുവച്ചു. ജീവിതത്തില്‍ നിങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്നതില്ല. ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ എങ്ങനെ മനോഹരമാക്കുന്നു എന്നതിലാണ് കാര്യം.’– എന്ന് വിഡിയോയിൽ കുറിച്ചിരിക്കുന്നു. 

ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോ ഇതിനോടകം തന്നെ നിരവധിപേർ കണ്ടു. നിരവധി ലൈക്കുകളും എത്തി. ‘ആരും കാണുന്നില്ലെന്ന ഭാവത്തോടെയാണ് അവർ നൃത്തം ചെയ്യുന്നത്’– എന്നായിരുന്നു വിഡിയോക്കു താഴെ വന്ന ഒരു കമന്റ്. ‘എത്രമനോഹരമായാണ് ഈ മുത്തശ്ശി നൃത്തം ചെയ്യുന്നത്. എന്തൊരു ഊർജസ്വലത’– എന്നായിരുന്നു വിഡിയോക്കു താഴെ മറ്റൊരു കമന്റ്. ‘വയസ്സാകുമ്പോൾ ഇതുപോലെയായിരിക്കണം എന്നാണ് ഞാനും കരുതുന്നത്.’– എന്നരീതിയിലും പലരും കമന്റ് ചെയ്തു. 

English Summary: Elderly woman steals the show at a party with her energetic dance performance.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA