ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു, ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങിയ പെൺകുട്ടിക്ക് ഗുരുതര പരുക്ക്

auto
Screen grab from video∙ ViralVdoz/ Instagram
SHARE

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിതയാണ് സംഭവം. തിരക്കുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ  പീഡനശ്രമം ഉണ്ടായത്.

ട്യൂഷനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. യാത്രാമധ്യേ മോശമായ വാക്കുകൾ ഉപയോഗിച്ച ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി. പെട്ടെന്ന് ഭയന്നുപോയ പെൺകുട്ടി രക്ഷപ്പെടാനായി അമിത വേഗതയിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷ നിർത്താതെ വിട്ടുപോവുകയും ചെയ്തു. സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സിസിടിവിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

തലയിടിച്ച് റോഡിൽ വീണ പെൺകുട്ടിക്ക് എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. ഓടിക്കൂടിയ മറ്റു യാത്രക്കാരും കടക്കാരും ചേർന്ന് കുട്ടിയെ സഹായിക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു കടക്കാരൻ  വെള്ളവും എത്തിച്ചു നൽകി. തലയിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.  സംഭവത്തെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പീഡന ശ്രമമാണെന്ന് തിരിച്ചറിഞ്ഞ ഉടൻതന്നെ രക്ഷപ്പെടാനായി പെൺകുട്ടി വാഹനത്തിൽ നിന്നും എടുത്തു ചാടുകയായിരുന്നുവെന്ന് പോലീസ് ഇൻസ്പെക്ടറായ ഗൺപത് ഡരാഡെ പറയുന്നു. അതേസമയം പെൺകുട്ടിക്ക് ഓട്ടോറിക്ഷയുടെ നമ്പറോ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങളോ അറിയുമായിരുന്നില്ല. നിരവധി സിസിടിവികൾ പരിശോധിച്ച ശേഷം ഓട്ടോറിക്ഷയുടെ നമ്പർ കണ്ടെത്തിയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പൊതു വാഹനങ്ങളിൽ തനിയെ യാത്ര ചെയ്യേണ്ടി വരുന്ന സമയത്ത് കഴിയുമെങ്കിൽ വാഹനത്തിന്റെ ചിത്രം പകർത്തി വയ്ക്കാൻ ശ്രമിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

English Summary: Minor girl jumps out of moving autorickshaw after molestation by driver in Maharashtra's Aurangabad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA