‘അവർക്ക് അനുയോജ്യമായ വസ്ത്രം നിർമിക്കാൻ അറിയില്ല’,റാംപിൽ നടക്കുന്നതിനിടെ അടിതെറ്റി മോഡൽ

model
Screen grab From Video∙ bcwpakistanandhumtvpakistanofficial/ Instagram
SHARE

ഫാഷൻ ഷോയ്ക്കിടെ റാംപ് വാക്കിൽ മോഡലുകൾ തെന്നിവീഴുന്ന സംഭവങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. താരങ്ങൾ ഉൾപ്പെടെ പലര്‍ക്കും ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്. ഏറ്റവും ഒടുവിൽ പാക്കിസ്ഥാൻ നടിയായ ഉർവാ ഹോകാനെ റാംപിൽ നടക്കുന്നതിനിടെ അടിതെറ്റുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭാരമുള്ള പരമ്പരാഗത വസ്ത്രം ധരിച്ച് റാംപില്‍ നടക്കുന്നതിനിടെയായിരുന്നു താരത്തിന് അടിതെറ്റിയത്. വെളുത്ത ലഹംഗയായിരുന്നു ഉർവയുടെ വേഷം. ഭാരവുള്ള ആഭരണങ്ങളും വസ്ത്രവും ധരിച്ച് ഉർവാ ഹോകാനെ റാംപിലൂടെ ചുവടുവയ്ക്കുമ്പോഴായിരുന്നു കാല്‍ തെന്നിയത്. ബിസിഡബ്ലിയു പാക്കിസ്ഥാൻ  എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘ഉർവാ ഹോകാനെ റാംപിലൂടെ നടക്കുമ്പോൾ’ എന്ന കുറിപ്പോടെയാണ് വിഡിയോ. 

ഇൻസ്റ്റഗ്രാമിലെത്തി മണിക്കൂറുകൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘വസ്ത്രം വളരെ നന്നായിട്ടുണ്ട്. പക്ഷേ, ഇത് ധരിച്ച് നടക്കാൻ സാധിക്കുമോ എന്ന് ആദ്യം പരിശോധിക്കണംം. പലപ്പോഴും ഈ വസ്ത്രം ധരിച്ചു നടക്കാൻ സാധിക്കുന്നുണ്ടോ എന്ന് പാക്കിസ്ഥാനിൽ പല ഡിസൈനർമാരും ചിന്തിക്കാറില്ല.’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘അവർക്ക് ഈ വസ്ത്രവും ആഭരണങ്ങളും ധരിച്ചു നടക്കാൻ സാധിക്കുന്നില്ല. അവരുടെ ഉയരം അതിന് അനുവദിക്കുന്നില്ല.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു. 

പാക്കിസ്ഥാനിലെ പ്രശസ്തയായ മോഡലാണ് ഉർവാ. 2012ൽ ‘ഖുഷ്ബു കാ ഘർ’ എന്ന ഷോയിലൂടെയാണ് ഉർവാ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഉർവാ ചെയ്ത നിരവധി കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സീരിയലിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച ഉർവാ സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2022ൽ ചലച്ചിത്ര നിർമാണ രംഗത്തും ഉർവാ തന്റെ സാന്നിധ്യം അറിയിച്ചു. 

English Summary: Pakistani model slips during ramp walk, internet reacts to viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA