ADVERTISEMENT

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ റസ്റ്റോറന്റിലെ അസിസ്റ്റന്റ് മാനേജരായ പെൺകുട്ടിക്കു നേരെ ആക്രമണം. 19 വയസ്സുള്ള ബിയാങ്ക പ്ലോമേറ എന്ന പെൺകുട്ടിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. കാലിഫോർണിയയിലാണു സംഭവം. റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചവരെ തടഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ബിയാങ്കയുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായത്. 

‘ആ കുട്ടിയെ ഭീഷണിപ്പെടുത്തുന്നതു കണ്ടപ്പോഴാണ് ഞാൻ അങ്ങോട്ട് പോയത്. ഇത് ശരിയല്ലെന്ന് അവരോട് പറഞ്ഞു. അയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. ആ കുട്ടി എന്താണ് ചെയ്യുന്നതെന്ന് അവന് അറിയില്ല. നിങ്ങൾ ഈ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല.’– എന്ന് അക്രമിസംഘത്തോട് ആവശ്യപ്പെട്ടതായും ബിയാങ്ക പറഞ്ഞു. 

എന്നാൽ ഇതുപറഞ്ഞതോടെ ഒരാൾ ബിയാങ്കയെ തള്ളിയിടുകയും ആക്രമിക്കുകയും ചെയ്തു. മുഖത്തു ക്രൂരമായി മർദിച്ചു. മർദനത്തിൽ കണ്ണിനു സാരമായി പരുക്കേറ്റു. ‘അയാള്‍ എന്നെ മർദിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.’– യുവതി പറയുന്നു. വലതുകണ്ണിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ഉടൻ തന്നെ ബിയാങ്ക ആശുപത്രിയിലേക്കു പോയി. ശസ്ത്രക്രിയ നടത്തിയെങ്കിലും ബിയാങ്കയ്ക്ക് വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. 

‘ഞാൻ ഒരു ദുഃസ്വപ്നം കണ്ടതാണെന്നാണ് എനിക്കു തോന്നിയത്. ഞാൻ കണ്ണുകൾ തുറക്കാന്‍ ശ്രമിച്ചെങ്കിലും എനിക്കൊന്നും വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. പക്ഷേ, ഞാൻ അവരെ തടഞ്ഞത് ശരിയായിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്നു.’– പ്ലോമേറ പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. 

English Summary: US Restaurant Manager Loses Eye Defending Specially-Abled Teen From Bullying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com