ഏറ്റവും നീളമുള്ള പാദത്തിന്റെ ഉടമയായി ഈ വനിത; ലോക റെക്കോർഡ് സ്വന്തമാക്കി ഹെർബർട്ട്

guiness-record
Image Credit∙ Guinness World Records/Twitter
SHARE

ലോകത്തിലെ ഏറ്റവും നീളമുള്ള പാദത്തിന് ഉടമയായി ഗിന്നസ് ലോക റെക്കോർഡില്‍ ഇടം നേടിയിരിക്കുകയാണ് യുഎസിലെ ടെക്സാസിൽ നിന്നുള്ള ഹെർബർട്ട് എന്ന വനിത. 33.1 സെന്റീമീറ്ററാണ് ഇവരുടെ വലതു പാദത്തിന്റെ നീളം. ഇടതുപാദം 32.5 സെന്റീമീറ്ററും. 16 മുതൽ 17 വരെയാണ് യുഎസ് പുരുഷൻമാരുടെ ഷൂവിന്റെ അളവ് എന്നിരിക്കെ 18 ആണ് ഹെർബർട്ടിന്റെ ഷൂ സൈസ്. 

6 അടി 9 ഇഞ്ചാണ് ഹെർബർട്ടിന്റെ ഉയരം. ഹൈസ്കൂൾ കാലത്തു തന്നെ ഇവരുടെ പാദങ്ങൾ റെക്കോർഡിട്ടിരുന്നു. ‘വളരുന്ന കാലത്തു തന്നെ ചുറ്റിലുമുള്ളവരെക്കാൾ ഉയരമുള്ള വ്യക്തിയായിരുന്നു ഞാൻ. എന്റെ അമ്മ ആറ് അടി അഞ്ച് ഇഞ്ചും അച്ഛൻ ആറ് അടി നാല് ഇഞ്ചും ഉയരം ഉണ്ട്.’– ഹെർബർട്ട് പറയുന്നു. ഉയരമുള്ള വ്യക്തിയാകുക എന്നത് ഒരു മോശം കാര്യമായി തനിക്കു തോന്നിയിട്ടില്ലെന്നും മാതാപിതാക്കളും വളരെ ആരോഗ്യമുള്ളവരാണെന്നും ഹെർബർട്ട് പറഞ്ഞു. 

‘എന്റെ ഉയരത്തിന്റെ പേരിൽ ഞാൻ എവിടെ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടില്ല. എന്റെ സുഹൃത്തുക്കൾ എന്നെ എപ്പോഴും സംരക്ഷിച്ചു. അവർക്ക് എന്നോട് നല്ല സ്നേഹമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ സാധാരണ പെൺകുട്ടികൾക്കുള്ള ഷൂ എനിക്ക് ധരിക്കാൻ കഴിഞ്ഞിരുന്നില്ല. ആൺകുട്ടികളുടെ ഷൂ ആണ് ധരിച്ചിരുന്നത്.’– ഹെർബർട്ട് വ്യക്തമാക്കി. 12,13 അടി പാദമുള്ള സ്ത്രീകൾക്കു തന്നെ അനുയോജ്യമായ ചെരിപ്പുകൾ ലഭിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടു തന്നെ 18 അടി നീളമുള്ള പാദത്തിന് അനുയോജ്യമായ ചെരുപ്പുകൾ ഒരിക്കലും ലഭിച്ചിരുന്നില്ല. ഇനി തനിക്ക് അനുയോജ്യമായ ഷൂ സ്വന്തമായി നിർമിക്കേണ്ടി വരുമെന്നുംന്നും അവർ പറയുന്നു. 

English Summary:  Meet The Woman From Texas Who Holds The Record For Largest Shoe Size

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA