പാവ ഭർത്താവ് വഞ്ചിച്ചു; മറ്റൊരു സ്ത്രീയുമായി ബന്ധം: ബന്ധം വേർപ്പെടുത്താനൊരുങ്ങി യുവതി

doll-woman
image Credit∙ Merivone/Instatagram
SHARE

തുണികൊണ്ടുള്ള പാവയെ വിവാഹം കഴിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ യുവതി തന്റെ ദാമ്പത്യം തകർന്നെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഭർത്താവ് വഞ്ചിച്ചെന്നും ഇനി മുന്നോട്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും യുവതി പറഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ബ്രസീലുകാരിയായ 37 വയസ്സുള്ള മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് ഒരു വർഷം മുൻപ് മാർസെല്ലോ എന്ന തന്റെ തുണിപ്പാവയെ വിവാഹം ചെയ്തത്. 

പാവ ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്റെ ഹൃദയം തകർത്തെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞവർഷമാണ് പാവയുമായി പ്രണയത്തിലാണെന്ന് യുവതി വെളിപ്പടുത്തിയത്. തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു. തനിക്കൊപ്പം നൃത്തം ചെയ്യാൻ ആരുമില്ലെന്നും ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോൾ അമ്മ തന്നെയാണ് മേറിവോനയ്ക്ക് തുണിപ്പാവയെ നിർമിച്ചു നൽകിയത്. പിന്നീട് പാവയുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. 

‘ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ മാർസെല്ലോ മറ്റൊരു സ്ത്രീക്കൊപ്പം മോട്ടലിലേക്ക് പോകുന്നതു കണ്ടതായി എന്റെ സുഹൃത്ത് എന്നെ അറിയിച്ചു. സുഹൃത്ത് നുണ പറയുകയാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് മാർസെല്ലോയുടെ ഫോൺ ഞാൻ പരിശോധിച്ചു. അതിൽ കാമുകിയുടെ പ്രണയസന്ദേശങ്ങൾ കണ്ടു. ഭർത്താവ് എന്നെ വഞ്ചിക്കുകയാണെന്ന് എനിക്കു മനസ്സിലായി.’– യുവതി പറയുന്നു. പാവഭർത്താവിനൊപ്പം സ്നേഹത്തോടെയുള്ള നിരവധി ചിത്രങ്ങളും മുൻപ് യുവതി പങ്കുവച്ചിരുന്നു. മറ്റുള്ളവർക്ക് ഈ ബന്ധം മനസ്സിലാക്കാൻ പ്രയാസമായിരിക്കും എന്നും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് യുവതി നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 

English Summary: Woman Who Married Rag Doll Says Relationship "Hanging By A Thread"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA