ADVERTISEMENT

നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ പ്രായം ഒന്നിനും തടസമല്ലെന്നു ജീവിതത്തിലൂടെ തെളിയിക്കുന്ന ചില മനുഷ്യരുണ്ട്. അത്തരത്തില്‍ ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 56 വയസ്സുള്ള സ്ത്രീ തന്റെ മരുമകൾക്കൊപ്പം സാരിയിൽ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഹ്യുമൻസ് ഓഫ് മദ്രാസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കം തന്നെ വൈറലാകുകയാിരുന്നു. 

നേരത്തെ കാൽമുട്ടിനു വേദനയുണ്ടായിരുന്നപ്പോൾ മകനാണ് എല്ലാദിവസവും വ്യായാമം ചെയ്യാമോ എന്ന് അമ്മയോട് ചോദിച്ചത്. തുടർന്ന്  മകനും മരുമകൾക്കും ഒപ്പം അമ്മയും ജിമ്മിൽ പോകാൻ തുടങ്ങി. എന്നാൽ എല്ലാ വ്യായാമമുറകളും സാരിയിലാണ് ചെയ്തിരുന്നത്. 

‘56 വയസ്സാണ് അവരുടെ പ്രായം. പക്ഷേ, അതില്‍ ആർക്കാണു പ്രശ്നം? സാരിയിൽ അവർ ഭാരോദ്വഹനവും പുഷ് അപ്പും ചെയ്യുന്നുണ്ട്. പ്രായം എന്നത് വെറും സംഖ്യ മാത്രമാണ്. മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ശക്തയായ അമ്മായിഅമ്മയാണെന്ന് അവർ തെളിയിച്ചു. ഇതിനായി മരുമകളുടെ പൂർണ പിന്തുണയും അവർക്കുണ്ട്. അവർ ഒരുമിച്ച് മുന്നോട്ടു പോകുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ. 

ഇന്റർനെറ്റിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോക്കു താഴെ അവരെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളും എത്തി. ‘മറ്റുള്ളവർക്ക് വെറുതെ പ്രചോദനമാകുന്നതിലല്ല കാര്യം. പരമ്പരാഗത രീതികളെ ഭേദിച്ചു കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമാകുമ്പോൾ അത് കൂടുതൽ പ്രശംസ അർഹിക്കുന്ന കാര്യമാണ്. ഒരു പുസ്തകത്തിന്റെ കവര്‍ നോക്കി മാത്രം അതിനെ വിലയിരുത്തരുത്. ’– എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

English Summary: 56-yr-old woman works out in saree with daughter-in-law. Such an inspiration, says Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com