അദ്ദേഹം വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായിരുന്നു: വിവേകുമായുള്ള വിവാഹത്തെ കുറിച്ച് നീന

neena-vivek
Image Credit∙ Neena Gupta/Instagram
SHARE

ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്ന താരമാണ് നീന ഗുപ്ത. ഇത്രയും കാലത്തെ തന്റെ ജീവിതത്തിലെ പ്രതിസന്ധികളും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിൻ റിച്ചാർഡ്സുമായുള്ള പ്രണയബന്ധവും തുടർന്നുണ്ടായ വിവാദങ്ങളും താരം പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വിവേക് മെഹ്റയെ വിവാഹം കഴിച്ചതിനെ കുറിച്ച് പറയുകയാണ് നീന ഗുപ്ത. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നീനയുടെ പ്രതികരണം. 

‘വിമാനങ്ങളുമായി എനിക്ക് വലിയ ബന്ധമുണ്ടായിരുന്നു. വിമാനത്തിൽ നിന്നാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജീവിതത്തിലെ മനോഹരമായ നിമിഷമായിരുന്നു അത്. വളരെ കഠിനമായ സമയമായിരുന്നു അത്. അദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്. എനിക്ക് വലിയ പ്രയാസമായിരുന്നു. ഏതായാലും ആ സമയം കടന്നു പോയി.’– നീന പറഞ്ഞു. 

ഒരു പുരുഷനും സ്ത്രീയും തമ്മിൽ പ്രണയത്തിലാകാൻ വലിയ ഘടകങ്ങളൊന്നും ഇല്ലെന്നും നീന അഭിമുഖത്തിൽ പറയുന്നു. ‘എന്റെ മകളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അവള്‍ക്കുവേണ്ടി ഞാൻ എന്തും ചെയ്യും. അതുപോലെ തന്നെയാണ് എന്റെ ഭർത്താവിനു വേണ്ടിയും ഞാൻ എന്തുകാര്യവും ചെയ്യും. പക്ഷേ, മാസബയ്ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പോലെയാകില്ല.’– നീന പറഞ്ഞു. 

നീനയുമായുള്ള ബന്ധം വളരെ മികച്ചതാണെന്നായിരുന്നു വിവേകിന്റെ മറുപടി. ഈ ബന്ധത്തിൽ രാഷ്ട്രീയമില്ല. തർക്കങ്ങൾ ഇല്ല, സ്നേഹം മാത്രമാണുള്ളതെന്നും വിവേക് പറഞ്ഞു. 

English Summary: Neena Gupta on marrying Vivek Mehra: 'It was difficult because he was already married with two children'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA