അക്രമങ്ങൾക്ക് മാത്രം അവൾ വിധേയയായി, അരുതുകളിനി വേണ്ട: വൈറലായി ഫോട്ടോഷൂട്ട്

Mail This Article
നിയന്ത്രണങ്ങൾക്കിടയിൽ ജീവിക്കേണ്ടവരാണ് സ്ത്രീകളെന്ന കാഴ്ചപ്പാടിന് ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നാണ് സമീപകാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്ന രാജ്യാന്തരദിനത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എത്തുകയാണ് വിഷ്ണു സന്തോഷ്. സ്ത്രീകൾ എന്തു ധരിക്കണമെന്നു പോലും സമൂഹം തീരുമാനിക്കുന്നതിലെ നീതികേട് തുറന്നു കാട്ടുന്നതാണ് കാലികപ്രസക്തിയുള്ള ചിത്രങ്ങൾ ചിത്രങ്ങൾ.

‘വീണ്ടും വീണ്ടും അരുതുകൾ കൊണ്ട് അവളെ ദുർബലയെന്ന് അടയാളപ്പെടുത്തി.അക്രമങ്ങൾ മാത്രം അവളെത്തേടിയെത്തി. അവകാശങ്ങളെന്തെന്നറിയാതെ, അഭിപ്രായങ്ങളും, അരുതുകളും കേട്ട്, അക്രമങ്ങൾക്ക് മാത്രം അവൾ വിധേയയായി.അരുതുകളിനി വേണ്ട, അഭിപ്രായങ്ങളും വേണ്ട. അവകാശങ്ങളെന്തെന്ന് അവൾക്കറിയാം. ഇനി അവൾ ജീവിക്കട്ടെ, സ്വതന്ത്രമായി, ധൈര്യമായി, ശക്തമായി, അരുതുകൾ കേൾക്കാതെ അവകാശങ്ങൾ തിരിച്ചറിഞ്ഞുയരട്ടെ!’– എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ എത്തുന്നത്.
ഫോട്ടോഗ്രാഫിയും ആശയവും വിഷ്ണുവിന്റേതു തന്നെയാണ്. ഗ്രീഷ്മ ഗോപകുമാറാണ് മോഡൽ. വിവേക് പി. സേതു സ്റ്റൈലിങ് ചെയ്തിരിക്കുന്നു. സാറ സബിതയാണ് മേക്കപ്പ്. അഖിൽ എസ്. കിരൺ എഡിറ്റിങ്.
English Summary: International Day For The Elimination Of Violence Against Woman Photoshoot