‘കിടപ്പുമുറിയിൽ അവൻ വന്ന ശേഷം എനിക്ക് ഭയമില്ലാതെയായി’, സ്ത്രീകൾക്കായി ഭീമൻ പാവ

puffy-bear
Image Credit∙ Puffybear.com
SHARE

ജീവിതത്തിൽ പലപ്പോഴും മാനസികമായി തകർന്നു പോകുന്നവരായിരിക്കും നമ്മള്‍. വൈകാരികമായ പിന്തുണ വേണമെന്ന് ആഗ്രഹിക്കുന്ന സമയങ്ങളിൽ ഒറ്റപ്പെട്ടു പോകുന്നവരും നിരവധിയാണ്. മാനസികമായി തകർന്നു പോകുന്നവരും കുറവല്ല. അതിനൊരു പരിഹാരമെന്നപോലെ സ്ത്രീകൾക്ക് വൈകാരികമായ പിന്തുണയ്ക്കായി മനുഷ്യനോളം വലുപ്പമുള്ള കരടിപ്പാവയെ നിർമിക്കുകയാണ് ഒരു കമ്പനി. 

ഒരു സാധാരണ പുരുഷന്റെ ശരീരത്തോളം വലുപ്പമുണ്ട് പാവയ്ക്ക്. ‘ഇത് വളരെ സ്വകാര്യമായ ഉത്പന്നമാണ്. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കായാണ് ഞങ്ങൾ ഈ പാവയെ നിർമിച്ചിട്ടുള്ളത്.’– എന്നാണ് കമ്പനി പറയുന്നത്. 13,069 രൂപയാണ് ഈ പാവയുടെ വില. മറ്റൊരാളുടെ സാമീപ്യം അവശ്യമുണ്ടെന്ന് കരുതുന്ന സന്ദർഭങ്ങളിലെല്ലാം പാവയെ ഉപയോഗിക്കാമെന്നും കമ്പനി ഉറപ്പു നൽകുന്നു. 5 അടി ഏഴ് ഇഞ്ച് ഉയരമുള്ള പാവയ്ക്ക് 3.2 കിലോയാണു ഭാരം. 

വൈകാരികമായ പിന്തുണ, സുരക്ഷിതവും സമാധാനം ലഭിക്കുന്നതുമായ ഒരിടം, ആരോഗ്യപപരമായ ഒരു ആലിംഗനം ഇതിനെല്ലാം നിങ്ങൾക്ക് പാവയെ സമീപിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു. ‘പഫി നിങ്ങൾക്ക് വൈകാരികമായ പിന്തുണ നൽകും. ഊഷ്മളമായ ആലിംഗനവും സമാധാനവും നൽകും. നിങ്ങൾക്ക് അവന്റെ കൈകളിൽ കിടന്നുറങ്ങാം. സമാധാനത്തോടെ അവന്റെ സമീപം ഉറങ്ങാം.’– എന്നെല്ലാം കമ്പനി വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. 

മാത്രമല്ല, നിലവാരമുള്ള വസ്തുക്കൾക്കൊണ്ടാണ് പാവയെ നിർമിച്ചിട്ടുള്ളതെന്നും കമ്പനി പറയുന്നുണ്ട്. ലാർജ്, എക്സ്ട്രാ ലാർജ് വലുപ്പത്തിൽ പാവകൾ ലഭ്യമാണ്. ഒരു ബൾഗേറിയൻ കമ്പനിയാണ് പാവയെ വിപണിയിലെത്തിക്കുന്നത്. പാവയെ കുറിച്ചുള്ള അഭിപ്രായങ്ങളും വെബ്സൈറ്റിൽ കമന്റുകളായി എത്തി. ‘ആദ്യം എനിക്ക് ശരിക്കും അപരിചിതത്വം തോന്നിയിരുന്നു. ശരിക്കും മറ്റൊരാളുടെ സാന്നിധ്യം എന്റെ അരികിൽ ഉണ്ടെന്നാണ് എനിക്കു തോന്നിയിരുന്നത്. പക്ഷേ, ഇപ്പോൾ അവനില്ലാത്ത വീടിനെ കുറിച്ച് എനിക്ക് ഓർക്കാൻ പോലും സാധിക്കുന്നില്ല.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എനിക്ക് എപ്പോഴും ഇരുട്ട് പേടിയായിരുന്നു. പക്ഷേ, എന്റെ ബെഡ്റൂമിൽ അവൻ വന്ന ശേഷം എനിക്ക് ഭയമില്ലാതായി. പ്രശ്നങ്ങളൊന്നുമില്ലാതെ ഞാൻ ഉറങ്ങാൻ തുടങ്ങി.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു. 

English Summary: You Can Find Your Snuggle Buddy With This Giant Emotional Support Bear

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS