സ്കിപ്പിങ് റോപ്പ് ഉപയോഗിച്ച് തെരുവിൽ യുവതിയുടെ അഭ്യാസം: വൈറലായി വിഡിയോ

jump-rp
Screen grab from video∙ Ajay Dewen/ Twitter
SHARE

പലതരത്തിലുള്ള അഭ്യാസ വിഡിയോകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രശസ്തരാകാറുണ്ട്. ഇവിടെ തന്റെ സ്കിപ്പിങ് റോപ്പ് ഉപയോഗിച്ച് ഒരു യുവതി കാണിക്കുന്ന അഭ്യാസ പ്രകടനങ്ങളുടെ വിഡിയോയാണ് വൈറലാകുന്നത്. ഡൽഹി കൊണാട്പ്ലേസിലെ തെരുവിലാണ് യുവതിയുടെ സ്കിപ്പിങ്ങ് റോപ്പ് ഉപയോഗിച്ചുള്ള വ്യത്യസ്തമായ ഡാൻസ്. 

വ്യവസാ‌യിയായ ഹർഷ് ഗോയങ്ക പങ്കുവച്ച ജപ്പാൻ പെൺകുട്ടികളുടെ കാല ചഷ്മ ഡാൻസിനു താഴെ കമന്റായാണ് യുവതിയുടെ വ്യത്യസ്തമായ വിഡിയോ എത്തിയത്. ‘ഇത് എങ്ങനെയുണ്ട് സിപി?’ എന്ന കുറിപ്പോടെ അജയ് ദവാൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 

ടീഷര്‍ട്ടും ജീൻസും ധരിച്ചെത്തുന്ന പെണ്‍കുട്ടി പെട്ടെന്ന് പൊതുജനത്തിനിടയിൽ സ്കിപ്പിങ് റോപ്പിൽ കറങ്ങി ചുവടുകൾ വയ്ക്കുന്നതാണ് വിഡിയോ. സ്കിപ്പിങ്ങിലെ പെൺകുട്ടിയുടെ പ്രാവീണ്യം കണ്ടുനിൽക്കുന്നവരെയും അദ്ഭുതപ്പെടുത്തുന്നുണ്ട്. 18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കയ്യടിക്കുന്ന കാണികളെയും കാണാം.

ഏതാനും ദിവസങ്ങൾക്കു മുൻപ് ട്വിറ്ററിലാണ് വിഡിയോ എത്തിയത്. നിരവധി പേർ ഈ വിഡിയോ റീ ട്വീറ്റ് ചെയ്തു. പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. ‘കഴിവുള്ള നിരവധിപേർ നമ്മുടെ രാജ്യത്തുണ്ട്. പക്ഷേ, അവരൊന്നും അർഹിക്കുന്ന രീതിയിൽ അംഗീകരിക്കപ്പെടുന്നില്ല. അവരുടെ കഴിവുകൾ പലപ്പോഴും പുറംലോകം അറിയാതെ പോകുന്നു.’– എന്നാണ് വിഡിയോക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. മറ്റൊരാൾ കമന്റ് ചെയ്തത് ഇങ്ങനെ: ‘ഈ കഴിവ് കാണാതിരിക്കാനാകില്ല.’ പ്രശംസനീയം, ഗംഭീരം എന്നിങ്ങനെ പലതരത്തിലുള്ള കമന്റുകൾ എത്തി.  

English Summary: Girl Jump-Ropes To Saif Ali Khan's 'Twist' At Delhi's Connaught Place, Internet Loves It

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS