ADVERTISEMENT

എരിവുള്ള ഭക്ഷണം കഴിച്ചു ചുമച്ചതിനെ തുടർന്ന് യുവതിയുടെ വാരിയെല്ലുകൾ തകർന്നു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം.  ചുമച്ചതിലൂടെ ഷുവാങ് എന്ന സ്ത്രീയുടെ നാലു വാരിയെല്ലുകളാണ് തകർന്നത്. ചുമയ്ക്കുന്നതിനിടെ നെഞ്ചിൽ നിന്ന് ഒരു ശബ്ദം കേട്ടിരുന്നെങ്കിലും എന്തെങ്കിലും സംഭവിച്ചതായി അവർക്കു തോന്നിയിരുന്നില്ല. എന്നാല്‍ ഏതാനു ദിവസങ്ങൾക്കു ശേഷം ശ്വാസോച്ഛ്വാസം നടത്തുമ്പോഴും സംസാരിക്കുമ്പോഴും നെഞ്ചിൽ ചെറിയ വേദന അനുഭവപ്പെടുകയും ചെയ്തു.

വേദന കുറയാതെ വന്നപ്പോൾ ഡോക്ടറെ കണ്ടു. സിടി സ്കാൻ എടുത്തപ്പോഴാണ് യുവതിയുടെ വാരിയെല്ലുകൾ തകർന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഒരുമാസത്തെ പരിപൂർണ വിശ്രമമാണ് ഡോകടർ നിർദേശിച്ചത്. ശരീരഭാരം കുറവായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

വാരിയെല്ലുകളെ താങ്ങാനുള്ള ശക്തി ഹുവാങ്ങിന്റെ നെഞ്ചിലെ ചർമത്തില്‍ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അസ്ഥികളെ താങ്ങാൻ പേശികൾ ഇല്ലാത്തതിനാൽ പെട്ടെന്ന് പരുക്കു പറ്റും. അഞ്ച് അടി 6 ഇഞ്ച് ഉയരമുള്ള തനിക്ക് 57 കിലോഗ്രാം ഭാരമുണ്ടെങ്കിലും ശരീരത്തിന്റെ മുകൾഭാഗത്തേക്ക് ഭാരം കുറവാണെന്ന് ഹുവാങ് വ്യക്തമാക്കി. പേശികൾ ബലമുള്ളതാക്കുന്നതിനായി ഇനിമുതൽ കൂടുതൽ വ്യായമം ചെയ്യുമെന്നും ഹുവാങ് വ്യക്തമാക്കി.

English Summary: Chinese Woman Coughs Hard After Eating Spicy Food, Ends Up With Fractured Ribs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com