ADVERTISEMENT

പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന പലതരത്തിലുള്ള വിഡിയോകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചു ജീവിക്കാൻ പ്രായം തടസമല്ലെന്നാണ് ഈ വിഡിയോ പറയുന്നത്. വളരെ ആവേശത്തോടെ കാരംസ് കളിക്കുന്ന 83കാരിയായ മുത്തശ്ശിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അവരുടെ കൊച്ചുമകൻ ട്വിറ്ററിലൂടെ പങ്കുവച്ചതാണു വിഡിയോ. 

 

ഒരു യുവതിക്കൊപ്പമിരുന്ന് മുത്തശ്ശി ആവേശത്തോടെ കാരംസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന വിഡിയോ അക്ഷയ് മറാത്തെ എന്ന ട്വിറ്റർ യൂസറാണു പങ്കുവച്ചത്. ടൂർണമെന്റിൽ മുത്തശ്ശി സ്വർണ മെഡൽ സ്വന്തമാക്കി എന്നും അദ്ദേഹം പറയുന്നുണ്ട്. ‘പൂനെയിൽ നടന്ന വിവിധ ടൂർണമെന്റുകളിൽ എന്റെ മുത്തശ്ശി സ്വർണവും വെങ്കലവും നേടി.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

 

മുത്തശ്ശി തന്റെ സുഹൃത്തുക്കൾക്കൊപ്പം കാരംസ് കളിക്കുന്ന മറ്റൊരു വിഡിയോയും അദ്ദേഹം പങ്കുവച്ചു. ‘കാരംസിനോടുള്ള മുത്തശ്ശിയുടെ അഭിനിവേശം സമ്മതിക്കണം.’ എന്ന കുറിപ്പോടെയായിരുന്നു ഈ വിഡിയോ. വിഡിയോ വൈറലായതോടെ വ്യാപകമായ കമന്റുകളും എത്തി.‘ഈ മുത്തശ്ശിയോട് സ്നേഹം തോന്നുന്നു. അവർ ഒരു പ്രചോദനമാണ്.’– എന്നാണ് പലരും കമന്റ് ചെയ്തത്. ‘ഹൃദയം നിറച്ചു ഈ വി‍ഡിയോ. മുത്തശ്ശിക്ക് എല്ലാവിധ ആശംസകളും,’– എന്നരീതിയിലും കമന്റുകൾ എത്തി. 

English Summary: Man Shares Inspiring Video Of His 83-Year-Old Grandmother Winning Gold At Carrom Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com