അതിഥികൾക്ക് നേരെ നടുവിരൽ ഉയർത്തി; വിളമ്പിയ ഭക്ഷണത്തിൽ കൈയ്യിട്ട് വനിതാ സപ്ലെയർ– വിഡിയോ

supplyer
Screen grab from Video∙ Lance/Twitter
SHARE

ഭക്ഷണം കഴിക്കാനായി ഒരു റസ്റ്റോറന്റിൽ എത്തിയാൽ വിഭവങ്ങളുടെ സ്വാദിനൊപ്പം അവിടുത്തെ ജോലിക്കാരുടെ പെരുമാറ്റവും ആളുകൾ കണക്കിലെടുക്കാറുണ്ട്. അതിഥികളോട് അപമര്യാദയായാണ് ജോലിക്കാർ പെരുമാറുന്നത് എങ്കിൽ റസ്റ്റോറന്റ് ദിവസങ്ങൾക്കുള്ളിൽ പൂട്ടിപ്പോകാൻ ആ ഒരൊറ്റ കാരണം തന്നെ ധാരാളം. എന്നാൽ ടേബിളിനു മുന്നിൽ ഭക്ഷണം കാത്തിരിക്കുന്ന അതിഥികളെ നടുവിരൽ ഉയർത്തിക്കാണിച്ച് അപമാനിക്കുന്ന ഒരു വനിതാ സപ്ലെയറുടെ വിഡിയോയാണ് ഓസ്ട്രേലിയയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.  എന്നാൽ രസകരമായ വസ്തുത എന്തെന്നാൽ സപ്ലെയറുടെ ഈ പെരുമാറ്റം കണ്ട് പ്രതികരിക്കാതെ ചിരിക്കുകയായിരുന്നു അതിഥികൾ .

അതിനൊരു കാരണവുമുണ്ട്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ഉല്ലാസപ്രദമായ അനുഭവം നൽകുന്നതിനായി റസ്റ്റോറന്റ് ചുമതലപ്പെടുത്തിയിരിക്കുന്ന സപ്ലെയർമാരാണിത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ എന്നിവിടങ്ങളിൽ എല്ലാം ശാഖകളുള്ള കാരൻസ് ഡൈനർ എന്ന ഭക്ഷണശാലയാണ് വ്യത്യസ്തമായ അനുഭവം അതിഥികൾക്ക് നൽകുന്നതിനായി അങ്ങേയറ്റം അപമര്യാദയായി പെരുമാറണമെന്ന നിർദ്ദേശം ജീവനക്കാർക്കു നൽകിയിരിക്കുന്നത്. ഈ നിർദേശം  പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് വിഡിയോയിൽ  കാണുന്ന വനിതാ സപ്ലെയർ. 

ഓർഡർ ചെയ്ത വിഭവങ്ങൾ അതിഥികളോടു യാതൊരുവിധ ബഹുമാനവുമില്ലാതെ ആദ്യം തന്നെ മേശപ്പുറത്തേക്ക് എറിയുന്ന തരത്തിലാണ് അവർ വച്ചത്. പിന്നാലെ ഇരു കൈകളിലെയും നടുവിരൽ ഉയർത്തി അതിഥികൾക്ക് നേരെ കാണിച്ചു. തൊട്ടടുത്ത നിമിഷം തന്നെ അതിരുവിട്ട രീതിയിൽ വിഭവങ്ങളിൽ ഒന്നെടുത്ത് ഭക്ഷിച്ച് വീണ്ടും നടുവിരൽ ഉയർത്തി കാണിച്ച ശേഷം സപ്ലെയർ മടങ്ങി പോകുന്നതും വിഡിയോയിൽ കാണാം. അപമര്യാദയോടെയുള്ള പെരുമാറ്റം ഭക്ഷണശാലയുടെ തീം ആണെങ്കിൽക്കൂടി വിളമ്പിയ ഭക്ഷണം എച്ചിലാക്കിയത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന കുറിപ്പോടെയാണ് അതിഥികളിൽ ഒരാൾ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ വളരെ വേഗം വൈറലായി മാറി. തീം എന്തുതന്നെയാണെങ്കിലും രസകരമായി എടുത്ത് ചിരിച്ചു തള്ളേണ്ട കാര്യമല്ല ഇതെന്ന് പലരും പ്രതികരിക്കുന്നു. ഗ്ലൗസ് പോലും ധരിക്കാതെയാണ് സപ്ലെയർ വന്നതെന്നും അതേ കൈകൊണ്ട് ഭക്ഷണം എടുത്തു കഴിച്ചത് തീരെ ശരിയായില്ല എന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

English Summary: Video Of US Restaurants Rude Staff Roasting Customers Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS