ADVERTISEMENT

തൊഴിലാളി ചൂഷണങ്ങള്‍ പതിവാകുകയും സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ലോകത്ത് തങ്ങളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ സംരംഭകരാക്കി മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനി ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ ഓഫീസ് ജോലികള്‍ നിര്‍വഹിക്കുന്നതിനൊപ്പം സംരംഭകരായി മാറ്റാൻ സഹായിക്കുന്ന വിധത്തില്‍ സംരംഭകത്വം വളര്‍ത്താനുള്ള പദ്ധതിയാണ് ഏരീസ് ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

സംരംഭത്തിന് നിക്ഷേപം നടത്താനായി വ്യക്തിഗത വായ്പകള്‍ നല്‍കാന്‍ ബാങ്കുകളിൽ സംവിധാനങ്ങൾ ഒരുക്കിയതിനോടൊപ്പം ആകര്‍ഷകമായ സംരംഭങ്ങളിൽ നിക്ഷേപം നടത്താന്‍ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്ക് വായ്പ നൽകി സഹായിക്കുക കൂടി ചെയ്യുന്നുണ്ട് കമ്പനി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ഇതിനോടകം സ്ഥാപനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം, ജീവനക്കാരുടെ തൊഴില്‍രഹിതരായ ഭാര്യമാര്‍ക്ക് വേതനം, വനിതകള്‍ക്കായി പ്രത്യേക ഓഫീസ്, വര്‍ക്ക് ഫ്രം ഹോം, ലിംഗവിവേചനത്തിനെതിരായ നയം, സ്ത്രീകളുടെ ക്ഷേമത്തിനായുള്ള മറ്റ് വിവിധ പദ്ധതികള്‍ തുടങ്ങിയവ ഏരീസ് ഗ്രൂപ്പിന്റെ പ്രത്യേകതയാണ്.

Aries-Group-project

അടുത്തിടെ, താരാസ് ഫാഷൻ എന്ന പേരിൽ സ്ഥാപനത്തിലെ ജീവനക്കാരിയായ ബിന്ദു ശ്രീധർ ആരംഭിച്ച ഫാഷൻ ബൊട്ടീക്കിന് കമ്പനി പരിപൂർണ്ണ പിന്തുണ നൽകിയിരുന്നു. ഒരു സാധാരണ മിഡിൽ-ക്ലാസ് കുടുംബത്തിന് പോലും അവർക്ക് താങ്ങാവുന്ന ബജറ്റിൽ പ്രീമിയം ബ്രാൻഡുകൾ ആസ്വദിക്കാൻ കഴിയുന്ന ഒരു മികച്ച ഡിസൈനർ വെയർ ബോട്ടിക് ആരംഭിക്കുക എന്നത് എല്ലായ്‌പ്പോഴും തന്റെ ഒരു സ്വപ്നമായിരുന്നു എന്ന് ബിന്ദു പറയുന്നു. ഷാർജ മിന റോഡിൽ സ്ഥിതി ചെയ്യുന്ന താരാസ് ഫാഷനിൽ എല്ലാ പാർട്ടിവേളകളിലും ധരിക്കാവുന്ന തിരഞ്ഞെടുത്ത മികച്ച ഡിസൈനർ വസ്ത്രങ്ങളും അനുബന്ധ ആക്സറികളും ലഭ്യമാണ്.

ഡിസൈനുകൾ ഉപഭോക്താക്കളുടെ ഇഷ്ടാനുസരിച്ച് ലഭ്യമാക്കുവാനായി മികച്ച വസ്ത്ര ഡിസൈനർമാരും തയൽക്കാരും സ്ഥാപനത്തിലുണ്ട്

aries-project

യുഎഇ ഫാഷന്‍ ലോകത്തിന്റെ ഗോഡ്ഫാദര്‍ ഹിസ് എക്സലൻസി യാക്കൂബ് അല്‍ അലി, ഹോളിവുഡ് ഡയറക്ടറും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനുമായ സർ സോഹന്‍ റോയി, ഇന്‍ഡീവുഡ് ഫാഷന്‍ ലീഗ് പ്രസിഡന്റ് അഭിനി സോഹന്‍, ഫെമിന ഗ്രൂപ്പ് ജിഎം അബ്ദുല്ല അല്‍ അവാദി എന്നിവര്‍ ചേര്‍ന്ന് ബോട്ടിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ലോകത്താകെ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ 100 ബ്രാഞ്ചുകള്‍ ആരംഭിക്കുകയും അതുവഴി നൂറു കണക്കിനാളുകള്‍ക്ക്, പ്രത്യേകിച്ച് വനിതകൾക്ക് തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് താരാസിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com