കാരണം വ്യത്യസ്തം; ഒടുവിൽ പുതപ്പിനെ വിവാഹം ചെയ്ത് യുവതി

When This UK Woman Married Her Duvet at One-of-a-kind Wedding
Image Credit: Instagram/pascalesellick
SHARE

മറ്റൊരാളില്‍ നിന്നുളള സ്‌നേഹത്തിനായി കാത്തിരിക്കാതെ സ്വയം സ്‌നേഹിക്കാന്‍ പഠിക്കണമെന്നാണ് ഇന്നത്തെ സമൂഹം പഠിപ്പിക്കുന്നത്. ഇത് ആത്മഹത്യകള്‍ കുറയ്ക്കുകയും മറ്റുളളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷ. ഈ ചിന്താഗതിയില്‍ ജീവിതപങ്കാളി വേണ്ടെന്ന തീരുമാനത്തിലെത്തിയ സ്ത്രീകള്‍ നിരവധിയാണ്. അവര്‍ ഏറെ സന്തോഷവതികളാണെന്നതും എടുത്തു പറയേണ്ടതാണ്. യുകെയിലെ ഒരു 49കാരി തന്റെ പുതപ്പിനെ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്കു കടന്നിരിക്കുകയാണ്. വ്യത്യസ്തമായ ഈ വിവാഹം നടന്നത് കഴിഞ്ഞ വര്‍ഷമാണെങ്കിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. അതോടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ് യുവതിയുടെയും പുതപ്പിന്റെയും വിവാഹം.

2019ലാണ് പാസ്‌കല്‍ സെലിക് എന്ന യുവതി വിവാഹിതയാവാന്‍ ആലോചിക്കുന്നത്. സ്വന്തം പുതപ്പിനെയാണ് അവള്‍ വരനായി തീരുമാനിച്ചത്. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും പാസ്‌കല്‍ എന്ന യുവതി അല്‍പം സീരിയസായിരുന്നു. വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ തന്നെ പാസ്‌കല്‍ തീരുമാനിച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അവിടെയെത്താമെന്ന ഒരു തുറന്ന ക്ഷണമാണ് പാസ്‌കല്‍ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം നല്‍കിയത്. പരുക്കയായ എക്‌സിബിഷനിസ്റ്റ് എന്നാണ് പാസ്‌കല്‍ സ്വയം വിലയിരുത്തുന്നത്. 'ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായതില്‍ വച്ച് വളരെ ദൈര്‍ഘ്യമേറിയ ആഴത്തിലുളള വിശ്വസ്തമായ ബന്ധം തന്റെ പുതപ്പിനോടാണ്. അത് തനിയ്ക്കുവേണ്ടി എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാവും, നിറയെ സ്‌നേഹത്തോടെ തന്നെ പുണരാനായി' പാസ്‌കല്‍ പറയുന്നു. 

പാസ്‌കലിന്റെ ആഗ്രഹം പോലെതന്നെ വിവാഹം കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. പാട്ടും ആഘോഷവുമെല്ലാമുളള ചടങ്ങായിരുന്നു അത്. അന്നേ ദിനം പാസ്‌കല്‍ ഒരു നൈറ്റ്ഗൗണും സ്ലിപ്പറുമെല്ലാമായിരുന്നു ധരിച്ചതെങ്കില്‍ പുതപ്പിന്റെ ഒരുക്കം വളരെ രഹസ്യമായായിരുന്നു വച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു വിവാഹം നടന്നത്. വിവാഹത്തിനു പിന്നാലെ ഗംഭീരമാമായൊരു വിവാഹപാര്‍ടിയുമുണ്ടായിരുന്നു. വിരുന്നിനു വന്ന അതിഥികളോടും പാസ്‌കല്‍ തന്നെ പോലെ നിശാവസ്ത്രങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല വരുന്നവര്‍ക്ക് തണുപ്പ് താങ്ങാനാവില്ലെങ്കില്‍ കയ്യില്‍ ടെഡി ബിയര്‍ പോലുളള പാവകളോ ചൂട് വെളളം നിറച്ച ബോട്ടലുകളോ കരുതണമെന്നും നിർദേശമുണ്ടായിരുന്നു.

വിവാഹചടങ്ങുകള്‍ കൃത്യമായി നടക്കാന്‍ പാസ്‌കല്‍ അന്ന ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന ഒരു ഇവന്റ് ഓര്‍ഗനൈസറുടെ സഹായവും ഉറപ്പുവരുത്തിയിരുന്നു. പ്രണയിതാക്കളുടെ ദിനമായ ഫെബ്രുവരി 14നോട് അടുത്ത ദിവസമായിരുന്നു പാസ്‌കലിന്റെ വിവാഹം നടന്നത്. സിംഗിളായി ജീവിക്കുന്നവര്‍ക്ക് ഈ ദിനം അല്‍പം ബുദ്ധിമുട്ടേറിയതാണ്. അങ്ങനെയുളളവര്‍ക്ക് ആഘോഷിക്കാനും വിഷമങ്ങളകറ്റാനുമുളള ഒരു അവസരം കൂടിയായിരുന്നു തന്റെ വ്യത്യസ്തമായ വിവാഹമെന്ന് പറയുന്നു പാസ്‌കല്‍. പാസ്‌കല്‍ പുതപ്പിനെ വിവാഹം ചെയ്തശേഷം ജോണിയെന്ന ബോയ് ഫ്രണ്ട് പാസ്‌കലിന്റെ ജീവിതത്തിലെത്തി. എന്നാല്‍ ജോണി ഇതുവരെയും തന്റെ പുതപ്പിനോട് അസൂയ കാണിച്ചിട്ടില്ലെന്നും താനും പുതപ്പുമായുളള ബന്ധം വളരെ സൗഹൃദപരമാണെന്ന് ജോണിക്കറിയാമെന്നും പാസ്‌കല്‍ പറയുന്നു.

English Summary: When This UK Woman Married Her Duvet at One-of-a-kind Wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS