തൊഴിൽ മേഖലയിൽ ആർത്തവാവധി പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ്

sohan1
ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻറോയ് ജീവനക്കാർക്കൊപ്പം
SHARE

സ്ഥാപനത്തിലെ വനിതാ പ്രവർത്തകർക്ക് ആർത്തവാവധി ഏർപ്പെടുത്തുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ സ്ഥാപനമായി യു എ ഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിലെ  വനിത ഉദ്യോഗസ്ഥർക്ക് എല്ലാ മാസവും രണ്ടുദിവസം ആർത്തവാവധി പ്രഖ്യാപിച്ചു. ഒരു ദിവസം കാഷ്വൽ ലീവും ഒരു ദിവസം വർക്ക് ഫ്രം ഹോമും ആയിട്ടാണ് തീരുമാനം നടപ്പാക്കുക. ശാരീരിക മാനസിക സമർദങ്ങളോടെ യാത്ര ചെയ്ത് ഓഫീസിലെത്തി തൊഴിലെടുക്കേണ്ടി വരുന്ന സ്ത്രീകൾക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനം. 

തൊഴിലാളി ചൂഷണങ്ങള്‍ പതിവാകുകയും സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ലോകത്ത് തങ്ങളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ സംരംഭകരാക്കി മാറ്റാനുള്ള പദ്ധതിയും ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കി. ലോകത്തിലെ ഏറ്റവും വലിയ ഷിപ് ഡിസൈൻ ആന്റ് ഇൻസ്പെക്ഷൻ സ്ഥാപനമായ ഏരീസ് ഗ്രൂപ്പിൽ രണ്ടായിരത്തിലധികം പേരാണ് 19 രാജ്യങ്ങളിലായി ജോലിചെയ്യുന്നത്.

കേവലം രണ്ടു ശതമാനത്തിൽ താഴെ മാത്രം സ്ത്രീകൾ പ്രവർത്തിക്കുന്ന മാരിടൈം മേഖലയിൽ വനിതകൾക്കു മാത്രമായി ഒരു ഓഫിസ് സജ്ജമാക്കുകയും തുല്യ വേതനത്തിൽ പത്തു ശതമാനത്തിലേറെ തൊഴിലവസരങ്ങൾ സ്ത്രീകൾക്കു മാത്രമായി മാറ്റിവയ്ക്കുകയും ചെയ്യുക വഴി സ്ത്രീ ശാക്തീകരണത്തിൽ മാരിടൈം തൊഴിൽ മേഖലയ്ക്കു തന്നെ മാതൃകയാവുകയാണ് ഏരീസ് ഗ്രൂപ്പ്. അൻപതു ശതമാനം ലാഭവിഹിതം, പെൻഷനോടു കൂടിയ റിട്ടയർമെന്റ്,  മാതാപിതാക്കൾക്കൾക്കു പെൻഷൻ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വളരെ മുൻപു തന്നെ ഗ്രൂപ്പിലെ ജീവനക്കാർക്കായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. താൻ പഠിച്ച കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ചതാണ് ഈ തീരുമാനത്തിനു പ്രചോദനമായതെന്ന് ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയും കൂടിയായ സോഹൻ റോയ് അറിയിച്ചു.

English Summary: Period Leave For Women

'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS