ഡ്രാഗണിനെ പോലെയാകാൻ ചെവികളും മൂക്കിന്റെ ദ്വാരവും വിച്ഛേദിച്ചു; ട്രാൻസ് വനിതയുടെ രൂപമാറ്റം

dragon-lady
Image Credit∙ Dragonladymedusa/Instagram
SHARE

വളർത്തു മൃഗങ്ങളെ വളരെ അധികം സ്നേഹിക്കുന്നവരായിരിക്കും ചില മനുഷ്യർ. അവരെ കൂടാതെ ഒരു ജീവിതം സങ്കൽപിക്കാൻ പോലും ഇത്തരക്കാർക്കു കഴിയില്ല. എന്നാൽ ഇഷ്ടപ്പെടുന്ന മൃഗത്തിന്റെതുപോലെ രൂപം മാറുന്ന മനുഷ്യരെ കുറിച്ചു ചിന്തിക്കാൻ സാധിക്കുമോ? ഇപ്പോൾ ഡ്രാഗണെ പോലെയാകാൻ ചെവികൾ മുറിച്ചു മാറ്റിയിരിക്കുകയാണ് ടിയാമത്ത് ഇവ മെഡൂസ എന്ന ട്രാൻസ് വനിത. തന്റെ ശരീരത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ് മെഡൂസ. 

ഇരുചെവികളും മൂക്കിന്റെ ദ്വാരവും മെഡൂസ നീക്കം ചെയ്തു. കണ്ണുകൾ പച്ചനിറമാക്കി. ദേഹം മുഴുവൻ വ്യത്യസ്തങ്ങളായ ടാറ്റൂവും ഉണ്ട്. നാക്ക് രണ്ടായി പിളർത്തന്നതാിനായി ലക്ഷങ്ങൾ ചിലവഴിച്ചു. അണലിയുടേതു പോലെയുള്ള മുഖത്തിനായാണ് ചെവിയും മുത്തിന്റെ ദ്വാരങ്ങളും നീക്കം ചെയ്തതെന്ന് മെഡൂസ വ്യക്തമാക്കി. 

പലതവണ ലൈംഗികാതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനും മെഡൂസ ഇരയായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു മനുഷ്യരൂപത്തിൽ തുടരാൻ ഇനി താത്പര്യമില്ലെന്നാണ് അവർ പറയുന്നത്. യുഎസിലെ അരിസോണ സ്വദേശിയാണ് ടിയാമത്ത് ഇവ മെഡൂസ. റിച്ചാർഡ് ഹെർണാണ്ടസ് എന്നായിരുന്നു പേര്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. ‘ഞാൻ ഒരു ജീവിയാണ്. പകുതി മനുഷ്യനും പകുതി ഉരഗവുമായി ജീവിക്കാനാണ് എനിക്കിഷ്ടം’– മെഡൂസ വ്യക്തമാക്കി. 

ശരീരത്തിൽ വരുത്തിയ മാറ്റങ്ങളുെട വിവിധ ചിത്രങ്ങളും അടുത്തിടെ മെഡൂസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 1990 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ശരീരം മാറുന്നതിനായി ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചെന്നും മെഡൂസ വിവരിക്കുന്നുണ്ട്. ശസ്ത്രക്രിയകൾ നടത്തിയതിനെ കുറിച്ചും ടാറ്റൂ ചെയ്തതിനെ കുറിച്ചും അവർ വ്യക്തമാക്കുന്നുണ്ട്.

English Summary: Trans Woman Removes Ears And Nostrils To Look Like A Dragon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS