സ്വിഗിയിൽ സാനിറ്ററി പാഡ് ഓർഡർ ചെയ്തു; കൈ നിറയെ ചോക്ലേറ്റ് സൗജന്യമായി നൽകി

sanitary-pad
SHARE

ഏതൊരു സ്ത്രീയും കരുതലും സ്‌നേഹവും കൂടുതല്‍ ആഗ്രഹിക്കുന്ന സമയമാണ് ആര്‍ത്തവകാലം. ഈ സമയം അപ്രതീക്ഷമായെത്തുന്ന കരുതല്‍ ഏതൊരാള്‍ക്കും ആശ്വാസവും സന്തോഷവും പകരും. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് സമീറ എന്ന യുവതി. തികച്ചും അപരിചിത വ്യക്തിയില്‍ നിന്നുളള സ്‌നേഹം തന്റെ ആ ദിവസം തന്നെ മികച്ചതാക്കിയന്നാണ് സമീറ പറയുന്നത്. 

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സാനിറ്ററി പാഡ് സ്വിഗി ഓണ്‍ലൈന്‍ ആപില്‍ ഓഡര്‍ ചെയ്തിരുന്നു സമീറ. ഓര്‍ഡര്‍ വന്ന് അത് തുറന്നുനോക്കിയപ്പോള്‍ അതില്‍ പാഡുകള്‍ മാത്രമല്ല നിറയെ ചോക്ലേറ്റുകളുമുണ്ടായിരുന്നു. ഇത് സ്വിഗിയാണോ അതോ സാനിറ്ററി പാഡ് വില്‍ക്കുന്ന കടയുടമ ചെയ്തതാണോ എന്ന് അറിയില്ല. അപ്രതീക്ഷിതമായി ലഭിച്ച ചോക്ലേറ്റുകള്‍ തന്റെ ദിനം ഏറെ സന്തോഷകരമാക്കിയെന്നും സമീറ പറയുന്നു. സമീറ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. 

ആര്‍ത്തവസമയം എല്ലാ സ്ത്രീകളും കടുത്ത മാനസിക സമ്മര്‍ദങ്ങളിലൂടെയായിരിക്കുംകടന്നുപോവുക. മാനസിക സമ്മര്‍ദം കുറക്കാന്‍ ചോക്ലേറ്റുകള്‍ നല്ലതാണെന്ന് പഠനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സ്വിഗിയുടെ പ്രവൃത്തി മികച്ചതായാണ് സമീറയുടെ പോസ്റ്റ് കണ്ടവര്‍ വിലയിരുത്തുന്നത്. സ്വിഗിയുടെ പ്രവൃത്തിയെ നിരവധി പേരാണ് അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇതിനെല്ലാം മറുപടിയായി സ്വിഗി കെയേര്‍സ് എന്ന സ്വിഗി അക്കൗണ്ടില്‍ നിന്ന് സമീറയ്ക്ക് ട്വിറ്ററില്‍ ഒരു സന്ദേശവും വന്നു. 

നിങ്ങളുടെ ഈ ദിവസം സന്തോഷകരമാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു സ്വിഗിയുടെ സന്ദേശം. അതേസമയം പല ഓര്‍ഡറുകള്‍ക്കൊപ്പവും ഇതുപോലെ ബിസ്‌ക്കറ്റുകളും മിഠായികളും സ്വിഗിയില്‍ നിന്ന് ലഭിച്ചതായി പലരും സമീറയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇത് സ്വിഗിയുടെ കച്ചവട തന്ത്രമാണെന്നും കമന്റുകളുണ്ട്.

Englilsh Summary: Woman orders sanitary pads from Swiggy Instamart, gets cookies along with it

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS