ADVERTISEMENT

പുരുഷന്മാരുടെ മേഖലയാണ് മാർഷൽ ആർട്സ് എന്ന ധാരണ തിരുത്തി കുറിക്കുകയാണ് പുതിയ കാലത്തെ പെൺകുട്ടികൾ. കായികാഭ്യാസങ്ങള്‍ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മാർഷൽ ആർട്സിലെ തന്റെ പ്രാവീണ്യം തെളിയിക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

 

കയ്യിലുള്ള ഉപകരണം കൊണ്ട് യുവതി അനായാസേന മെഴുകുതിരികൾ കെടുത്തുന്നതും തീപ്പെട്ടിക്കൊള്ളികൾ കത്തിക്കുന്നതും വിഡിയോയിൽ ഉണ്ട്. ‘ഏതോ നിഞ്ജ സിനിമയിൽ നിന്ന് ഇറങ്ങി വന്നതു പോലെയാണ് യുവതിയുടെ പ്രകടനം’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നെക്സ്റ്റ് ലെവൽ സ്കിൽസ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. 

 

വൈറലായതോടെ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘പരിശീലനം നിങ്ങളെ പൂർണതയിലെത്തിക്കും.’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘മാർഷൽ ആർട്സിൽ ഇത്രയും പ്രാവീണ്യം കൈവരിക്കാൻ സാധിക്കുമെന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലായത്.’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ മറ്റൊരാൾ കമന്റ് ചെയ്തത്. വളരെ പ്രചോദനം നൽകുന്ന വിഡിയോയാണ് ഇത്. പക്ഷേ, ഇതിന്റെ യഥാർഥ വിഡിയോ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.’– എന്ന രീതിയിലും കമന്റുകൾ എത്തി. 16 വയസ്സുള്ള മറ്റൊരു പെൺകുട്ടിയുടെ വിഡിയോ നേരത്തെ വൈറലായിരുന്നു. വാൾപ്പയറ്റിലെ പെൺകുട്ടിയുടെ പ്രാവീണ്യം സോഷ്യൽ മീഡിയയില്‍ പ്രശംസ നേടിയിരുന്നു. 

 

English Summary: Woman's Impressive Martial Arts Skills Leave Internet Amazed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com