പത്താനിലെ ദീപിക പദുക്കോണിന്റെ ലുക്കും ഭാവവും വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഇപ്പോഴിതാ ദീപികയുടെ ലുക്കിനെ അനുകരിച്ചുകൊണ്ടുള്ള ഒരു വ്ലോഗറുടെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സൊനാലിക പുരി എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചത്. ദീപികയുടെ ഐഎസ്ഐ ഏജന്റായ പത്താനിലെ കഥാപാത്രത്തെയാണ് സോനാലിക അനുകരിക്കുന്നത്.
സിനിമയിലെ ദീപികയുടെ ഡയലോഗുകൾ പറഞ്ഞുകൊണ്ടാണ് സൊനാലിക അനുകരിക്കാൻ ശ്രമിക്കുന്നത്. ചിത്രത്തിലെ ഏതാനും സീനുകളും സൊനാലിക അനുകരിക്കാൻ ശ്രമിച്ചു. സൊനാലികയുടെ വിഡിയോ നിമിഷങ്ങൾക്കകം വൈറലായെങ്കിലും സോനാലികയുടെ അഭിനയത്തെ വിമർശിക്കുന്ന രീതിയിലാണ് കമന്റുകൾ എത്തിയത്.
ഇവർ ഇത് ശരിയായി ചെയ്തോ? എന്നാണ് ഒരാൾ വിഡിയോയ്ക്കു താഴെ കമന്റിലൂടെ ചോദിച്ചത്. അവരുടെ ശബ്ദവും അനുകരണവും യോജിച്ചു പോകുന്നില്ല. എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അവർ അത് അനുകരിക്കാനുള്ള ശ്രമം നടത്തി. പക്ഷേ, നിങ്ങൾ അതുപോലും ചെയ്തില്ലല്ലോ എന്ന രീതിയിൽ യുവതിയുടെ ശ്രമത്തെ അനുകൂലിക്കുന്ന രീതിയിലും കമന്റുകൾ എത്തി.
English Summary: Instagram influencer mimics Deepika Padukone from Pathaan. Fans are not convinced with viral video