സ്മൃതി ഇറാനിയുടെ മരുമകനാകാൻ അർജുൻ; മകളുടെ വിവാഹത്തിനായി മന്ത്രി രാജസ്ഥാനിൽ എത്തി

smrith-daughter
Image Credit∙ Smriti Irani/ Instagram
SHARE

മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹത്തിനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജസ്ഥാനിൽ എത്തി. ഖിംസാർ ഫോർട്ടിൽ വച്ചാണ് അർജുൻ ഭല്ലയുമായി ഷാനെല്ലെയുടെ വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. 

2021 ഡിസംബറിലാണ് മകളുടെ വിവാഹ വാർത്ത സ്മൃതി ഇറാനി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. അഭിഭാഷകയാണ് സ്മൃതിയുടെ മകൾ ഷാനെല്ലെ. എംബിഎ ബിരുദധാരിയായ വരൻ അർജുൻ കുടുംബസമേതം കാനഡയിൽ സ്ഥിരതാമസമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കാനഡയിലെ സെന്റ് റോബർട്ട് കാത്തലിക് സ്കൂളിലായിരുന്നു അർജുന്റെ പ്രാഥമിക വിദ്യാഭ്യാസം. ലണ്ടനിൽ നിന്ന് എൽഎൽബി കരസ്ഥമാക്കി. ആപ്പിൾ അടക്കമുള്ള വലിയ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് അർജുന്റെ പ്രൊഫൈലിൽ വ്യക്തമാക്കുന്നു. ‘ഞങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ അർജുന് കുടുംബത്തിലേക്കു സ്വാഗതം. അല്‍പം ക്രേസിയായ അമ്മായിയമ്മയെയും അമ്മായി അച്ഛനെയുമാണ് നിനക്കു ലഭിക്കാൻ പോകുന്നതെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്.’– എന്ന കുറിപ്പോടെയാണ് സ്മൃതി ഇറാനി മകളുടെ വിവാഹ വാർത്ത പങ്കുവച്ചത്. 

English Summary: Smriti Irani’s daughter Shanelle is marrying NRI Arjun Bhalla: Who is he?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS