ADVERTISEMENT

മാറുമറയ്ക്കാനായി ജീവൻ നഷ്ടപ്പെടുത്തിയ നങ്ങേലിയുടെ കഥയ്ക്ക് ഇന്നും പ്രസക്തിയുണ്ടെങ്കിൽ അതിനർഥം ഇന്നും ഒരു തരത്തില്‍ അല്ലെങ്കിൽ മറ്റൊരുതരത്തിൽ സ്ത്രീ അവകാശപ്പോരാട്ടത്തിലാണെന്നുതന്നെയാണ്. അത് കേരളം എന്ന സംസ്ഥാനത്തിന്റെയോ ഇന്ത്യ എന്ന രാജ്യത്തിന്റെയോ മാത്രം പ്രശ്നമല്ല. മനുഷ്യവാസമുള്ള ഭൂമിയുടെ ഏത് ഭാഗത്തും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പച്ചയായ ലിംഗവ്യത്യാസം നിലനിൽക്കുന്നുണ്ട്. പ്രാദേശികവും കാലികവുമായ വ്യത്യാസങ്ങൾക്കനുസരിച്ച് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ പലതാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര വനിതാദിനങ്ങളിൽ അവരുടെ ക്ഷേമത്തിനായി പുതിയ പ്രമേയങ്ങൾ കൊണ്ടുവരുന്നതു പതിവും. ലോകം കൂടുതൽ ഡിജിറ്റലാകുമ്പോൾ, ഡിജിറ്റൽ ലോകം കൂടുതൽ ലിംഗസമത്വം ഉള്ളതാകുക എന്നതാണ് ഇത്തവണ രാജ്യാന്തര വനിതാദിന പ്രമേയത്തിൽ ലക്ഷ്യമിടുന്നത് (DigitALL: Innovation and Technology for Gender Equality). സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ വർധിപ്പിക്കുന്നതിൽ ഡിജിറ്റൽ ലിംഗ വ്യത്യാസത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്നതും ചർച്ചയാകുന്നു. ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ഓൺലൈൻ, ഐസിടി (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി) വഴിയുള്ള ലിംഗാധിഷ്ഠിത അക്രമങ്ങളെ വേണ്ട ഗൗരവത്തോടെ അഭിസംബോധന ചെയ്യേണ്ടതിന്റെയും പ്രാധാന്യം ഈ വർഷം ലോകം ചർച്ച ചെയ്യുകയാണ്. എന്തുകൊണ്ടാണ് ലോകത്ത് ഇന്ന് ഈ വിഷയം പ്രസക്തമാകുന്നത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com