വനിതാദിനത്തിന്റെ ഭാഗമായി ഹെർ സർക്കിൾ എവരി'ബോഡി' പദ്ധതിക്ക് ആരംഭം കുറിച്ച് നിതാ അംബാനി

nita-ambani-ipl
SHARE

ജാതി -വർഗ്ഗ -വർണ്ണ ഭേദങ്ങൾക്കും  പ്രായത്തിലും ശാരീരിക സ്ഥിതിയിലുമുള്ള വ്യത്യാസങ്ങൾക്കും അതീതമായി എല്ലാ മനുഷ്യരെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്ന ആശയം മുൻനിർത്തി ഹെർ സർക്കിൾ എവരി'ബോഡി പദ്ധതിക്ക് ആരംഭം കുറിച്ച് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്സൺ നിത അംബാനി. മുൻവിധികളില്ലാതെ എല്ലാവരെയും അംഗീകരിക്കുന്ന വിധത്തിൽ അനുകമ്പയുടെ ഒരു പുതിയ ലോകം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഡിജിറ്റൽ ലോകത്ത് സ്ത്രീകൾക്ക് സുരക്ഷിതവും വളർച്ചയ്ക്ക് ഉതകുന്നതുമായ ഒരു ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2021 ലാണ് ഹെർ സർക്കിളിനു നിതാ അംബാനി രൂപം നൽകിയത്. രണ്ടു വർഷങ്ങൾകൊണ്ട് സ്ത്രീകൾക്കു വേണ്ടിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായി ഹെർ സർക്കിൾ മാറിയിട്ടുണ്ട്.

സമത്വത്തിലും ഉൾപ്പെടുത്തലിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു ഐക്യം സൃഷ്ടിക്കാനാണ് ഹെർ സർക്കിൾ ലക്ഷ്യമിടുന്നത് എന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് നിതാ അംബാനി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പലരും ട്രോളിങ്ങിന് വിധേയരാവുന്നത് നാം കാണുന്നുണ്ട്. മറ്റുള്ളവരുടെ ജീവിത പോരാട്ടങ്ങൾ എങ്ങനെയാണെന്ന് മനസ്സിലാക്കാതെയാണ് പലരും അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. ആരോഗ്യപരമായും ജനിതകപരമായും പലപ്രശ്നങ്ങളും നേരിടുന്നവരുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അവഹേളനങ്ങളും ട്രോളുകളും അവർക്ക്, പ്രത്യേകിച്ച് ഈ കൂട്ടത്തിൽ ഉൾപ്പെടുന്ന യുവജനങ്ങൾക്ക്, ഏൽപ്പിക്കുന്ന മുറിവുകൾ ചെറുതല്ല. ഈ പ്രശ്നത്തിന് ഏതെങ്കിലും തരത്തിൽ പരിഹാരം കണ്ടെത്താൻ എവരി'ബോഡി' പദ്ധതിയിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷ. തങ്ങൾ ആരാണോ അതേ രീതിയിൽ തന്നെ തുടരാനുള്ള ആത്മവിശ്വാസവും സ്വാതന്ത്ര്യവും  പകർന്നു നൽകാൻ പദ്ധതിക്ക് സാധിക്കും എന്നും നിതാ അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.

ഹെർ സർക്കിളിൽ ഭാഗമായ എല്ലാ വനിതകളെയും അഭിനന്ദിച്ചുകൊണ്ട് നിതാ അംബാനി സന്ദേശവും പങ്കുവച്ചു. എല്ലാ വനിതകൾക്കും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാക്കി ഹെർ സർക്കിളിനെ മാറ്റാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും നിതാ അംബാനി പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് എവരി'ബോഡി'. ശരീരത്തിന്റെ വലിപ്പത്തിലും രൂപത്തിലുള്ള വ്യത്യസ്തതകളെ ആഘോഷമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിന്റെ കണ്ണിലുള്ള  സൗന്ദര്യ സങ്കൽപങ്ങളെ വെല്ലുവിളിച്ച് വിജയിക്കുകയും പ്രചോദനമാവുകയും ചെയ്ത വ്യക്തികളുടെ ജീവിത കഥകളെ ഹ്രസ്വ ചിത്രങ്ങളിലൂടെയും മറ്റും സമൂഹമാധ്യമങ്ങളിൽ എത്തിക്കും. എന്തു കാര്യത്തിലും സ്വയം മുൻതൂക്കം നൽകാൻ സ്ത്രീകൾക്ക് പ്രോത്സാഹനം നൽകാനാണ് ഹെർ സർക്കിൾ  പ്രവർത്തിക്കുന്നത്.

ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വം, ഫാഷൻ, സൗന്ദര്യം, വിനോദം തുടങ്ങി വിവിധ മേഖലകളെക്കുറിച്ചും അവയിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളെക്കുറിച്ചും വിഡിയോകളിലൂടെയും ലേഖനങ്ങളിലൂടെയും മനസ്സിലാക്കാനുള്ള അവസരമാണ് ഹെർ സർക്കിൾ തുറന്നു വയ്ക്കുന്നത്. വിദ്യാഭ്യാസം, സാമ്പത്തികം, സംരംഭകത്വം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധ സംഘം സ്ത്രീകൾക്ക് സഹായം നൽകാനായി ഹെർ സർക്കിളിൽ ഉണ്ട്.

English Summary: Nitha Ambani On Women's Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS