ചടുലവേഗത്തിൽ ഓറഞ്ച് കുട്ടകൾ മാറ്റുന്ന സ്ത്രീ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ

orange-woman
screen grab from video∙ H0W_THlNGS_W0RK/ Twitter
SHARE

കൃത്യസമയത്ത് ചുമതലകൾ നിറവേറ്റുക എന്നത് ചിലരെ സംബന്ധിച്ചു വലിയ സന്തോഷമുള്ള കാര്യമായിരിക്കും. അതുകൊണ്ടുതന്നെ തങ്ങളെ ഏൽപ്പിച്ച കർത്തവ്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാനായി അവർ പരമാവധി പരിശ്രമിക്കും. അത്തരത്തിലുള്ള ഒരു സ്ത്രീയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിറയുന്ന ഓറഞ്ച് കുട്ടകൾ അതിവേഗത്തിൽ മാറ്റുകയാണ് സ്ത്രീ. 

17 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലാകുകയായിരുന്നു. ആദ്യത്തെ കുട്ട അതിവേഗം നിറയ്ക്കുന്ന സ്ത്രീ തന്റെ കാലുകൊണ്ട് അതുമാറ്റിവയ്ക്കുന്നതും വിഡിയോയിലുണ്ട്. പിന്നീട് ഓരോകുട്ട നിറയ്ക്കുമ്പോഴും ഇവർ ഇങ്ങനെ ചെയ്യുന്നു. കുട്ടകൾ മറ്റൊരാൾ എടുത്തുമാറ്റുന്നതും വിഡിയോയിൽ ഉണ്ട്. ‘വളരെ ബഹുമാനത്തോടെ പറയട്ടെ. ഈ ജോലി അത്ര എളുപ്പമല്ല. വിദഗ്ധരായവർക്കു മാത്രമേ സാധിക്കൂ.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

How Things Work എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയായിരുന്നു. ട്വിറ്ററിലെത്തി ദിവസങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ‘ഇത്രയും കുനിയാതിരിക്കാൻ ഓന്നോ രണ്ടോ അടി ഉയർത്താമായിരുന്നു. എങ്കിൽ അവർക്കിത്രയും പ്രയാസം നേരിടേണ്ടി വരില്ല. അനായാസേന ജോലി ചെയ്യാൻ സാധിച്ചാൽ അത് ഉത്പാദന ക്ഷമത വർധിപ്പിക്കും.’– എന്നാണ് വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘ഈ രീതി അൽപം കൂടി മെക്കാനിക്കലാക്കുന്നത് നല്ലതാകും. അത് തൊഴിലാളികൾക്ക് അൽപം ആശ്വാസം നൽകും.’– എന്നായിരുന്നു മറ്റൊരു കമന്റ. ‘എത്രമാത്രം കഷ്ടപ്പാടുള്ള ജോലിയാണ്. എന്തുമാത്രം നടുവേദനയായിരിക്കും അവർക്കെന്നാണ് ഞാൻ ചിന്തിക്കുന്നത്.’– എന്ന തരത്തിലും കമന്റുകൾ എത്തി. 

English Summary: Woman quickly and efficiently filling baskets with oranges as they come out of a machine goes viral.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS