ബിരുദദാന ചടങ്ങിനിടെ വേദിയിൽ തലകുത്തി മറിഞ്ഞ് പെൺകുട്ടി: വൈറലായി വിഡിയോ

Twitter-woman
Screen Grab From Video∙ Twitter/@tongbingxue
SHARE

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ അങ്ങേയറ്റം വ്യത്യസ്തമായി ആഘോഷമാക്കുന്നവരുണ്ട്.  പലപ്പോഴും ഇത്തരം സന്തോഷപ്രകടനങ്ങൾ വിവാഹ സമയത്താണ് കണ്ടുവരുന്നത്. പഠനവുമായി ബന്ധപ്പെട്ട ഏതൊരു ചടങ്ങിലും ഔദ്യോഗികത ഒട്ടും കുറയ്ക്കാതെ പങ്കെടുക്കുന്നതാണ് പൊതുവേയുള്ള രീതി. എന്നാൽ ബിരുദദാന ചടങ്ങിന്റെ വേദിയിൽ വേറിട്ട രീതിയിൽ സന്തോഷം പ്രകടിപ്പിച്ച ഒരു പെൺകുട്ടിയാണ് ഇപ്പോൾ വാർത്തകളിലെ താരം. 

ചൈനക്കാരിയായ ചെൻയിനിങ് എന്ന 24 കാരിയാണ് തന്റെ ബിരുദദാന ചടങ്ങ് ആകെ കളറാക്കിയത്. യുകെയിലാണ് സംഭവം. നൃത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ചെൻ വിശിഷ്ടാതിഥിക്ക് ഹസ്തദാനം നൽകുന്നതിനായി  തലകുത്തിമറിഞ്ഞാണ് മുന്നോട്ടുവന്നത്. ഇത് കണ്ട് വേദിയിലുണ്ടായിരുന്നവരെല്ലാം ഒരു നിമിഷത്തേക്ക് സ്തംബ്ധരായി. തൊട്ടു പിന്നാലെ വിശിഷ്ടാതിഥി പുഞ്ചിരിയോടെ ചെന്നിന് കൈകൊടുത്തു. ചുറ്റുമുണ്ടായിരുന്നവരെല്ലാം നിറഞ്ഞ കയ്യടിയോടെ അത് ആസ്വദിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങൾക്കു മുമ്പ് ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. പഠിച്ച വിഷയത്തിലെ വൈദഗ്‌ധ്യം ഇതിലും നന്നായി പ്രകടിപ്പിക്കാനാവുമോ എന്ന തരത്തിലാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. മനസ്സിന്റെ സന്തോഷം ഇത്ര അനായാസമായി പ്രകടിപ്പിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് മറ്റുചിലർ കുറിക്കുന്നു. ബിരുദാനന്തര ബിരുദം നേടിയതിനു ചെന്നിനെ പ്രശംസിക്കുന്നവരും കുറവല്ല. അതേസമയം മറ്റൊരിടത്തായിരുന്നുവെങ്കിൽ ചിലപ്പോൾ വിദ്യാർത്ഥിയുടെ ഈ പെരുമാറ്റത്തിന് ഇതേ രീതിയിൽ സ്വീകാര്യത ലഭിക്കുമായിരുന്നോ എന്നതാണ് ഒരു കൂട്ടരുടെ സംശയം.

അധ്യാപകരായാൽ വിദ്യാർഥികൾക്ക് ഇതേ രീതിയിൽ പ്രോത്സാഹനം നൽകുന്നവർ ആയിരിക്കണം എന്ന് ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്. ഒന്ന് തലകുത്തി മറിഞ്ഞതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെ മുഖത്ത് ഒരു ചിരി പടർത്താൻ സാധിച്ച പെൺകുട്ടി വിദ്യാഭ്യാസം നേടുന്നത് എത്രത്തോളം സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണെന്ന് കാണിച്ചുതരികയാണെന്നാണ് ഒരാളുടെ കമന്റ്. എന്നാൽ സ്റ്റേജിൽ കയറി ഇത്തരമൊരു അഭ്യാസം ചെയ്യുമ്പോൾ അൽപം പിഴച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു എന്ന് ഓർമിപ്പിക്കുന്നവരും കുറവല്ല.

English Summary: Woman does a backflip at her graduation ceremony, netizens call her 'awesome'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS