ഒരു ജോലിയിലിരിക്കുമ്പോൾ കൂടുതൽ ശമ്പളം ലഭിക്കുന്ന കമ്പനികളിലേക്ക് ആളുകൾ സാധാരണ മറ്റുകമ്പനികളിൽ ജോലി നോക്കുന്നത് സ്വാഭാവികമാണ്. നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിലെ മേലുദ്യോഗസ്ഥനോട് നിങ്ങൾ രാജി വയ്ക്കുന്നതിനെ കുറിച്ചു സംസാരിക്കുകയും ചെയ്യും. ഇതിൽ നിന്നെല്ലാം വിഭിന്നമായി തികച്ചും വ്യത്യസ്തമായ ഒരു കാര്യം ചെയ്തിരിക്കുകയാണ് ഒരു യുവതി
സ്വന്തം കമ്പനിയിലേക്കു തന്നെ വീണ്ടും ജോലിക്ക് അപേക്ഷ അയച്ചിരിക്കുകയാണ് കിംബേർളി ന്യൂയേൻ വാർത്തകളിൽ ഇടംനേടിയത്.പുതിയതായി ജോലിക്കെടുക്കുന്നവർക്ക് താൻ ജോലി ചെയ്യുന്ന തസ്തികയിൽ ഇരട്ടി ശമ്പളം നൽകുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്വന്തം കമ്പനിയിൽ തന്നെ വീണ്ടും ജോലിക്ക് അപേക്ഷിക്കാൻ യുവതി തീരുമാനിച്ചത്. 32000 ഡോളറാണ് നിലവിൽ യുവതിയുടെ ശമ്പളം. എന്നാൽ സമാന തസ്തികയില്‍ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 92000 ഡോളറാണ് കമ്പനി ശമ്പളം നൽകുന്നത്. ഇതാണ് താൻ ജോലി ചെയ്യുന്ന തസ്തികയിലേക്കു തന്നെ വീണ്ടും അപേക്ഷിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.
‘ഞാൻ ഇപ്പോള്‍ ജോലി ചെയ്യന്ന കമ്പനി ഇപ്പോഴുള്ള എന്റെ തസ്തികയിലേക്ക് ഒരാളെ കൂടി നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു. 32000 ഡോളർ മുതൽ 92000 ഡോളർ വരെയാണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്. ഇത് ഇപ്പോൾ എനിക്കു ലഭിക്കുന്ന ശമ്പളത്തേക്കാൾ എത്രയോ കൂടുതലാണ്. അതുകൊണ്ടു തന്നെ ഈ തസ്തികയിലേക്ക് വീണ്ടും അപേക്ഷിക്കാൻ ഞാൻ താത്പര്യപ്പെടുന്നു.’– എന്നാണ് യുവതി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
സ്വന്തം കമ്പനിയിൽ വീണ്ടും ജോലിക്ക് അപേക്ഷിക്കുകയാണെന്ന യുവതിയുടെ ട്വീറ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് അസമത്വമാണെന്നും മാസങ്ങൾക്കു മുൻപു തന്നെ കമ്പനിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ ട്വീറ്റിനു താഴെ പിന്തുണയുമായി നിരവധിപേർ എത്തി. യുവതിയുടെ ആവശ്യം ന്യായമാണെന്നാണ് പലരുടെയും കമന്റുകൾ.
English Summary: Woman applies to her own job after seeing her position was being offered higher salary, internet reacts