ADVERTISEMENT

വായനയോട് അത്രയേറെ പ്രണയമുള്ള മനുഷ്യരുണ്ട്. ഒരു പുസ്തകം വായിച്ചാൽ അതിന്റെ ഓര്‍മയ്ക്കായി വായനാ കുറിപ്പുകൾ എഴുതി സൂക്ഷിക്കുന്നവരും ഉണ്ട്. എന്നാൽ 14 വയസു മുതൽ താൻ വായിച്ച പുസ്തകങ്ങളുടെ റക്കോർഡ് ഉണ്ടാക്കി സൂക്ഷിച്ചിരിക്കുകയാണ് 92 വയസ്സുള്ള മുത്തശ്ശി. ഇവരുടെ കൊച്ചുമകനായ ബെൻമെയേർഴ്സ് ഈ റെക്കോർഡ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

ട്വിറ്ററിലൂടെയാണ് ബെന്‍ മെയേഴ്സ് ഈ വിവരം പങ്കുവച്ചത്. ഓസ്ട്രേലിയയിൽ കോളജ് അധ്യാപകനാണ് ബെൻ മെയേഴ്സ്. മുത്തശ്ശി വായിച്ച പുസ്തകങ്ങളുടെ പേരുകൾ അടങ്ങിയ റെക്കോർഡിന്റെ ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചത്. ‘എന്റെ 92 വയസ്സുള്ള മുത്തശ്ശി അവർ 14–ാം വയസ്സു മുതൽ വായിച്ച പുസ്തകങ്ങളുടെ പേരുകൾ എഴുതി വച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലെ ഒരാളുടെ ഏറ്റവും മനോഹരമായ ആർക്കൈവ് അവരുടെ ഓർമകളാണ്.’– എന്ന കുറിപ്പോടെയാണ് പുസ്തകങ്ങളുടെ ലിസ്റ്റ് അദ്ദേഹം പങ്കുവച്ചത്.

മുത്തശ്ശി എഴുതിവച്ച പുസ്തങ്ങളുടെ പേരുകളിൽ 1658 നോവലുകളാണ്. 80 വർഷത്തെ ഉദ്യമമാണ് അത്. മെയേഴ്സ് പങ്കുവച്ച ലിസ്റ്റിനു താഴെ നിരവധി കമന്റുകളും എത്തി. ‘എത്ര വലിയ ഒരു നിധിയാണ്.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്, പുസ്തക പ്രേമികളുടെ സ്വപ്നം. ഇത് വളരെ മനോഹരമാണ് എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

English Summary: This man's 94-yr-old grandmother kept a record of all the books she read since age 14. See viral post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com