ക്ലാസിൽ പെൺകുട്ടിയെ കളിയാക്കി; ആൺകുട്ടികൾക്കുള്ള അധ്യാപികയുടെ മറുപടി

babitha
Screen Grab From Video∙ Shekhar Dutt/ Twitter
SHARE

വ്യത്യസ്തമായ ചിന്താഗതികളുള്ളവരാണ് മനുഷ്യർ. ഓരോ വിഷയത്തെ കുറിച്ചും ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ വിഭിന്നമായിരിക്കും. പലപ്പോഴും നമ്മുടെ സ്വാഭാവത്തെയും ചിന്താഗതികളെയും സ്വാധീനിക്കുന്നത് നമ്മുടെ വിദ്യാഭ്യാസവും ചുറ്റുമുള്ള മനുഷ്യരും ആയിരിക്കും. ഇപ്പോൾ ഒരു അധ്യാപിക ആൺകുട്ടികളായ തന്റെ വിദ്യാർഥികൾക്ക് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതു സംബന്ധിച്ച് ക്ലാസെടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോയിലുള്ള അധ്യാപികയുടെ പേര് ബബിത എന്നാണ്. ക്ലാസ് പുരോഗമിക്കുന്നതിനിടെ തന്റെ ക്ലാസിൽ ഒരു പെൺകുട്ടി നിൽക്കുന്നത് ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു. മുൻപിലേക്കു വന്നിരിക്കാൻ ടീച്ചർ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ക്ലാസിലെ ചില ആൺകുട്ടികൾ അവളോട് അവരുടെ അടുത്തു വന്നിരിക്കാൻ പറഞ്ഞു. എന്നാൽ ഇതുകേട്ട അധ്യാപിക ദേഷ്യപ്പെടുന്നതിനു പകരം അവരെ ഗുണദോഷിക്കുകയാണ്. 

കർമത്തെ കുറിച്ചാണ് ടീച്ചർ പറയുന്നത്. ‘ഒരാളുടെ സ്വഭാവം അയാളുടെ ഭാവി ജീവിതത്തിൽ പ്രതിഫലിക്കും. ഒരാൾക്കു നമ്മൾ എന്താണോ നൽകുന്നത്. അതുതന്നെയായിരിക്കും ഭാവിയിൽ തിരികെ ലഭിക്കുക. മറ്റൊരാള്‍ക്കു ബഹുമാനം നൽകിയാൽ  മാത്രമേ തിരിച്ചും ബഹുമാനം ലഭിക്കൂ.’– എന്ന് ടീച്ചർ പറയുന്നു.

വലിയ തത്വം കുട്ടികൾക്കു വളരെ ലളിതമായി പറഞ്ഞുകൊടുക്കുകയാണ് ടീച്ചർ. ടീച്ചറുടെ നിലപാടിനെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘കുട്ടികൾക്കു ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിലുള്ള പൊതുകാര്യങ്ങൾ പഠിപ്പിക്കണം. എങ്കിൽ മാത്രമാണ് നല്ലൊരു ഭാവിതലമുറയെ വാർത്തെടുക്കാൻ കഴിയൂ’– എന്നായിരുന്നു പലരും കമന്റ് ചെയ്തത്. മികച്ച ഒരു പാഠമാണ് പുതുതലമുറയ്ക്ക് ടീച്ചർ പകർന്നു നൽകുന്നത്. അഭിനന്ദനങ്ങൾ. – എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary:  teacher’s on-point lesson about respecting women.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS