ADVERTISEMENT

പരിശ്രമത്തിലൂടെ ഏത് കാര്യവും നേടിയെടുക്കാമെന്ന് പലരുടെയും അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്താറുണ്ട്. ഇപ്പോൾ 960–ാം തവണ നടത്തിയ പരിശ്രമത്തിലൂടെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയ കൊറിയൻ യുവതിയുടെ കഥയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പരിശ്രമത്തിന്റെ ഫലം എന്നാണ് സോഷ്യൽമീഡിയ ഇവരുടെ പ്രയത്നത്തെ പ്രകീർത്തിച്ചത്. സമൂഹമാധ്യമമാണ് റെഡിറ്റിലൂടെയാണ് 18 വർഷം മുന്‍പ് സ്ത്രീക്കുണ്ടായ അനുഭവം പങ്കുവച്ചത്.

 

വർഷങ്ങൾക്കു മുൻപ് 960–ാം പരിശ്രമത്തിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയ സ്ത്രീ മാധ്യമങ്ങളുടെ തലക്കെട്ടായിരുന്നു. ഷാ സാ സൂൺ എന്നാണ് അവരുടെ പേര്. പലതവണ പരാജയപ്പെട്ടെങ്കിലും ലൈസൻസ് ടെസ്റ്റിൽ നിന്ന് പിന്മാറാൻ അവർ തയാറായില്ല. 2005ലാണ് ആദ്യമായി ഡ്രൈവിങ്ങിന്റെ എഴുത്തുപരീക്ഷ ഇവർ എഴുതുന്നത്. എന്നാൽ പരാജയപ്പെട്ടു. തുടർന്ന് ആഴ്ചയിൽ 5 ദിവസം വീതം മൂന്നു വര്‍ഷമാണ് പരീക്ഷ എഴുതാൻ എടുത്ത കാലാവധി. 860–ാം തവണയാണ് എഴുതി വിജയിച്ചത്. 

 

അടുത്ത കടമ്പ പ്രാക്ടിക്കൽ ടെസ്റ്റ് ആയിരുന്നു. എഴുത്തു പരീക്ഷയേക്കാൾ കഠിനമായിരുന്നു അത്. ഒടുവിൽ 960–ാം പരിശ്രമത്തിൽ പ്രാക്ടിക്കൽ ടെസ്റ്റും പാസായി. 5 വർഷമെടുത്ത് 69–ാം വയസ്സിലാണ് ലൈസൻസ് ഇവർ സ്വന്തമാക്കിയത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ലൈസൻസ് ടെസ്റ്റ് പാസാകുന്നതിനായി ഇവർ ചിലവഴിച്ചത്. ‘അവസാനം അവര്‍ക്ക് ലൈസൻസ് ലഭിക്കുമ്പോൾ നമുക്കെല്ലാവർക്കും വലിയ സന്തോഷം തോന്നും. നമ്മുടെ തോളിൽ നിന്ന് വലിയ ഭാരം ഇറങ്ങിയതു പോലെയാണ്. പരിശ്രമത്തിൽ നിന്ന് പിന്മാറാൻ നമുക്ക് ഒരിക്കലും അവരോടു പറയാൻ സാധിക്കില്ല. കാരണം അവർ പരിശ്രമത്തിലൂടെ വിജയിച്ചവരാണ്. ’ഷാ സാ സൂണിന്റെ പരിശീലകനായ  പാർക് സിയോണിന്റെ വാക്കുകൾ. ഷാ സാ സൂണിന്റെ ഡ്രൈവിങ്ങിനോടുള്ള  അഭിനിവേശം ചർച്ചയായതോടെ ഹ്യൂണ്ടായി ഇവർക്ക് ഒരു വാഹനം സമ്മാനമായി നൽകുകയും ചെയ്തു. 

 

റെഡിറ്റിൽ ഇവരുടെ കഥ ചർച്ചയായതോടെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് എത്തുന്നത്. ‘959 തവണ അവർ വീണു. പക്ഷേ, 960–ാം  തവണ അവർ എഴുന്നേറ്റു നിന്നു. പക്ഷേ, ഇതിൽ എനിക്കു വലിയ വിഷമം തോന്നുന്നുണ്ട്. പഠനത്തിൽ അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ലേ?’ – എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഇവരോട് വലിയ ബഹുമാനം തോന്നുന്നു.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘പത്തുതവണ ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ നിങ്ങൾ അതിനു യോഗ്യയല്ല എന്നാണ്് ഞാൻ വിശ്വസിക്കുന്നത്. 960 തവണ അവസരം നൽകിയതിനെ അംഗീകരിക്കാനാകില്ല.’– എന്ന രീതിയിലും കമന്റ് എത്തി. 

 

English Summary: It Took 960 Attempts For This Woman To Get Her Driving Licence. Her Story Is Viral

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com