ADVERTISEMENT

പ്രാങ്ക് വിഡിയോകൾ പലപ്പോഴും സമൂഹാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രാങ്ക് വിഡിയോയുടെ ഭാഗമായി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് ഒരു സ്ത്രീ. 4 ആണ്‍കുട്ടികൾ സ്ത്രീയെ കബളിപ്പിക്കുന്നതിനായി ബക്കറ്റ് ചലഞ്ചിൽ ഏർപ്പെട്ടതിനെ തുടർന്നാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിഫോർണിയയിലാണു സംഭവം. 

ലാന ക്ലേ മോണാഗൻ എന്ന സ്ത്രീക്കാണ് ഷോപ്പിങ്ങിനിടെ അപകടം സംഭവിച്ചത്. കുട്ടികൾക്കുള്ള സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിനിടെ പെട്ടെന്ന് ഒരു ബക്കറ്റ് ലാനയുടെ തലയിലേക്കു അപ്രതീക്ഷിതമായി വയ്ക്കുകയായിരുന്നു. പൊതുയിടത്തിൽ നിൽക്കുന്ന ആരുടെയെങ്കിലും തലയിൽ അപ്രതീക്ഷിതമായി ബക്കറ്റ് വയ്ക്കുന്നതാണ് ബക്കറ്റ് ചലഞ്ച്. 

സംഭവത്തെ കുറിച്ച് ടസ്റ്റിൻ പൊലീസ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘2023 മാർച്ച് 26 ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു സംഭവം. കേസിൽ പ്രതികളായ കുട്ടികൾ ഉച്ചയോടു കൂടി സൂപ്പർമാർക്കറ്റിൽ എത്തുകയും തുടർന്ന് അവർ അവിടെ ചുറ്റിനടക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ഏതാനും നിമിഷങ്ങൾക്കു ശേഷം ഇവരിൽ ഒരാൾ സൂപ്പർമാർക്കറ്റിലെത്തിയ യുവതിയുടെ തലയിൽ ബക്കറ്റ് വയ്ക്കുന്നതും വിഡിയോയിൽ ഉണ്ട്. തുടർന്ന് ഇവർ ഓടി രക്ഷപ്പെടുന്നതും വിഡിയോയിൽ ഉണ്ട്. സംഭവത്തെ തുടർന്ന് യുവതി ബോധരഹിതയായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.’– പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. 

English Summary: Woman In US Hospitalised After Being Target Of Social Media Prank

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com