ADVERTISEMENT

ഉൾവസ്ത്രവും മിനിസ്കർട്ടും ധരിച്ചാണ് കാലങ്ങളായി മെട്രോയിൽ യാത്രചെയ്യുന്നതെന്ന് ഡൽഹി മെട്രോയിൽ വൈറലായ യുവതി. അല്‍പവസ്ത്രം ധരിച്ച് മെട്രോയിൽ യാത്ര ചെയ്യുന്ന യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയുടെ പ്രതികരണം. ഇത് ഉർഫി ജാവേദല്ല എന്ന കുറിപ്പോടെയാണ് യുവതിയുടെ വിഡിയോ ട്വിറ്ററിൽ പ്രചരിച്ചത്. 

റിഥം ചനാന എന്നാണ് ഇവരുടെ പേര്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമര്‍ശനം നേരിട്ടതിനെ തുടർന്നാണ് യുവതി പ്രതികരിച്ചത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം. ‘എന്തു വസ്ത്രം ധരിക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്. പരസ്യമായ ഒരു തർക്കത്തിന് ഞാൻ ഇല്ല. പ്രശസ്തിക്കു വേണ്ടിയല്ല ഇങ്ങനെ ചെയ്തത്. മറ്റുള്ളവർ എന്തു പറയുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാൻ ഉർഫി ജാവേദിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ല. ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇത്രയും ചർച്ചയായ വിവരം ഞാന്‍ അറിഞ്ഞത്. ’– യുവതി വ്യക്തമാക്കി. 

തന്റെ വസ്ത്രധാരണത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നതായും അവർ പറഞ്ഞു. അയൽവാസികൾ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി വ്യക്തമാക്കി. പക്ഷേ, ഇതൊന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള തന്റെ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ചനാന പറഞ്ഞു. ‘ട്രെയിനിൽ വിഡിയോ എടുക്കാൻ ഡൽഹി മെട്രോയിൽ അനുവാദമില്ല. എന്റെ വസ്ത്രധാരണം അധികൃതരെ അലോസരപ്പെടുത്തി എങ്കിൽ വിഡിയോ എടുത്ത വ്യക്തിക്കു നേരെയാണ് ആദ്യം നടപടി എടുക്കേണ്ടത്.’– ചനാന പറഞ്ഞു. 

English Summary: I have been travelling like this for many months, says viral Delhi Metro girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com