ADVERTISEMENT

ഒരു സാരിക്കു വേണ്ടി രണ്ടു സ്ത്രീകൾ നടത്തുന്ന പൊരിഞ്ഞ അടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബെംഗളൂരുവിലെ സാരി മാർക്കറ്റിൽ നടന്ന വാർഷിക വില്‍പനയ്ക്കിടെയായിരുന്നു സംഭവം. മൈസൂർ മല്ലേശ്വരം സിൽക് സാരി വാങ്ങുന്നതിനായി എത്തിയ സ്ത്രീകൾ തമ്മിലായിരുന്നു വഴക്കുണ്ടായത്.

കുടുംബത്തിലെ മൂത്തകുട്ടിയാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ; കുറിപ്പുമായി യുവതി; സോഷ്യൽ മീഡിയയിൽ ചർച്ച

ആർ. വൈദ്യ എന്ന ട്വിറ്റർ യൂസറാണ് വിഡിയോ പങ്കുവച്ചത്. ആദ്യം വാക്തർക്കത്തിൽ ഏർപ്പെട്ട ഇരുവരും പിന്നീട് കയ്യാങ്കളിയിൽ എത്തി. പരസ്പരം മർദിക്കുകയും മുടിപിടിച്ചു വലിക്കുകയും ചെയ്തു. സ്റ്റോറിലെത്തിയ മറ്റുള്ളവർ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ഇരുവരെയും മാറ്റിയത്. സംഭവം നടക്കുമ്പോൾ സാരി വാങ്ങുന്നതിനായി നിരവധി പേർ വിൽപന കേന്ദ്രത്തിൽ എത്തിയിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

‘മൈസുർ സിൽക്ക് സാരിയുടെ വാർഷിക വിപണന വേളയിൽ രണ്ടു സ്ത്രീകൾ തമ്മിലുള്ള വഴക്ക്’– എന്ന കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററിൽ പ്രചരിച്ചത്. വിഡിയോ സോഷ്യൽ മീഡിയയിലെത്തിയതോടെ നിരവധി കമന്റുകളും എത്തി. ‘ഇവർ തമ്മിലുള്ള വഴക്ക് ശ്രദ്ധിക്കാതെ ഷോപ്പിങ് നടത്തുന്നവരോട് എനിക്ക് ബഹുമാനം തോന്നി.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘സാരി വെറും വസ്ത്രമല്ല. ചിലർക്ക് അതിനോട് ഒരു വൈകാരിക അടുപ്പം ഉണ്ടായിരിക്കും.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ‘മൈസൂർ സിൽക് വിൽപനയുടെ പരസ്യമായി ഈ വിഡിയോ മാറിയിരിക്കുന്നു.’– എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന മറ്റൊരു കമന്റ്. 

English Summary: Free-For-All At Bengaluru Saree Sale, Hair Pulled, Slaps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com