ADVERTISEMENT

ശരീരത്തിൽ ടാറ്റൂചെയ്യുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോൾ മുഖത്ത് 14 ടാറ്റൂവുമായി എത്തുകയാണ് ഒരു യുവതി. 33കാരിയായ എൽസി റോസ് ആണ് മുഖത്ത് 14 ടാറ്റുവുമായി എത്തിയത്. എന്നാൽ ഈ ടാറ്റൂവിന്റെ പേരിൽ ആരും തന്നെ വിലയിരുത്തരുതെന്നാണ് ക്ലയർ എൽസി പറയുന്നത്. കൗമാരത്തിൽ  വിശപ്പില്ലായ്മയുമായി ബുദ്ധിമുട്ടേണ്ടി വന്ന എൽസി ആ വേദനകളെ തരണം ചെയ്തത് ടാറ്റൂവിലൂടെയാണെന്ന് പറയുന്നു. 

യുവതിയുടെ സ്വകാര്യഭാഗത്ത് തറച്ച വെടിയുണ്ട നീക്കം ചെയ്തു; ആദ്യത്തെ സംഭവമെന്ന് മെഡിക്കൽ റിപ്പോർട്ട്

നാലുമക്കളുടെ അമ്മയായ എൽസി തന്റെ പതിനാറാമത്തെ വയസ്സിലാണ് അവൾ ആദ്യമായി കൈയിലാണ് ടാറ്റൂ ചെയ്യുന്നത്. ഏഴുവർഷങ്ങൾക്കു മുൻപ് ശ്വാസകോശത്തിൽ ട്യൂമർ കണ്ടെത്തിയ ശേഷം അവര്‍ മുഖത്ത് ക്വീന്‍ എന്ന് ടാറ്റൂ ചെയ്തു. പിന്നീട് നിരവധി ടാറ്റൂ ചെയ്തു. പൂക്കളും പൂമ്പാറ്റകളും അടക്കം മകളുെട കൈ അടയാളം വരെ എൽസിയുടെ ടാറ്റുകളിൽപ്പെടുന്നു. 

ശരീരം മുഴുവൻ ടാറ്റൂ ചെയ്ത എൽസി തന്റെ കാലിലെ ടാറ്റൂ പരീക്ഷണാർഥം ചെയ്തതാണ്. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ് എൽസി. ‘ടാറ്റൂവിനെ കുറിച്ചും ടാറ്റൂ ചെയ്യുന്ന ആളുകളെ കുറിച്ചും ഇപ്പോഴും പലർക്കും മോശം അഭിപ്രായമാണ്. ടാറ്റൂ ചെയ്യുന്നതും മുടി കളർ ചെയ്യുന്നതുമെല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണ്. ഇത് ആളുകളുടെ ആത്മവിശ്വാസം വർധിപ്പിക്കും.’– എൽസി വ്യക്തമാക്കി. 

 

English Summary: Mum has 14 tattoos on her face 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com