ADVERTISEMENT

18വർഷമായി ഉപയോഗിക്കുന്ന ജീൻസ് ഇതുവരെ അലക്കിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി യുവതി. സാന്ദ്ര വില്ലിസ് എന്ന യുവതിയാണ് വെളിപ്പെടുത്തലുമായി എത്തിയത്. വാങ്ങിയതിനു ശേഷം ഇതുവരെ ഒരിക്കൽ പോലും അലക്കിയിട്ടില്ലെന്നാണ് യുവതി പറയുന്നത്. ഇൻഡിഗോ ബ്ലൂ ജീൻസാണ് താന്‍ ഇതുവരെ അലക്കാതെ ഉപയോഗിക്കന്നതെന്നും വാങ്ങിയതുപോലെ നിറംമങ്ങാതെ അത് നിലനിൽക്കുന്നുണ്ടെന്നും യുവതി പറയുന്നു. 

യുവതിയുടെ സ്വകാര്യഭാഗത്ത് തറച്ച വെടിയുണ്ട നീക്കം ചെയ്തു; ആദ്യത്തെ സംഭവമെന്ന് മെഡിക്കൽ റിപ്പോർട്ട്

‘സ്റ്റെഫ്സ് പാക്ക്ഡ് ലഞ്ച്’ എന്ന ഷോയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുപതു വർഷത്തിൽ കൂടുതൽ ജീൻസ് അലക്കാതെ ഉപയോഗിക്കാമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ഷോയിൽ വെളിപ്പെടുത്തിയതോടെയാണ് സാന്ദ്ര തന്റെ രീതി പറഞ്ഞത്. 

‘ശരിയാണ്. 18 വർഷത്തോളമായി ഞാൻ ഒരു ജീൻസ് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ അലക്കിയിട്ടില്ല. വർഷത്തിൽ ഒരിക്കല്‍ മാത്രമാണ് ഞാൻ ഈ ജീൻസ് ഉപയോഗിക്കുന്നത്. ഇനി രണ്ടുവർഷം കൂടി ഉപയോഗിക്കാം.’– എന്ന് സാന്ദ്ര പറഞ്ഞു.  സാന്ദ്രയുടെ ജീൻസിന്റെ കഥ കേട്ടപ്പോൾ അത് പലർക്കും അദ്ഭുതമായിരുന്നു. ‘എന്റെ ജീൻസിൽ കറപറ്റുകയോ മറ്റു കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നതു വരെ ഞാൻ ആ ജീൻസ് ഉപയോഗിക്കും. ’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇരുപതു തവണ ഒരു ജീൻസ് അലക്കാതെ ഉപയോഗിക്കുകയോ? ഞാൻ പരമാവധി രണ്ടു തവണ മാത്രമാണ് അലക്കാതെ ഉപയോഗിക്കുന്നത്.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ‘എങ്ങനെയാണ് ഇങ്ങനെ സാധിക്കുന്നത്?’– എന്ന് ചിലർ സാന്ദ്രയോട് ചോദിച്ചു.

‘ശമ്പളത്തോടു കൂടിയുള്ള മെറ്റേണിറ്റി ലീവും ആർത്തവാവധിയും അനുവദിക്കരുത്’ - ആവശ്യവുമായി യുവാവ്

സാന്ദ്രയുടെ മറുപടി ഇങ്ങനെയാണ്. ‘ഞാന്‍ ജീൻസ് അലക്കാറില്ല. പക്ഷേ, അഴുക്കു പറ്റിയ ഭാഗം തുടച്ചുവൃത്തിയാക്കും. മാത്രമല്ല, ദുർഗന്ധമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. എനിക്ക് നിരവധി ജീൻസ് ഉണ്ട്. ഉപയോഗിക്കാൻ ഏറ്റവും എളുപ്പവും ആണ്. അവ കഴുകണം എന്ന് എനിക്കു തോന്നുന്നതുവരെ ഞാൻ കഴുകാറില്ല. ദുർഗന്ധം വന്നാൽ ഞാൻ അൽപം സമയം ഫ്രീസറിൽ വയ്ക്കും.’–എന്നാണ് സാന്ദ്ര മറുപടി നൽകിയത്.

English Summary: Woman Has Not Washed Her Jeans In 18 Years

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com