ADVERTISEMENT

വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥൻ തന്നോട് വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവതി. അമേരിക്കൻ എയറിനെതിരെയാണ് പരാതി. ഹാസ്യതാരമായ ക്രിസി മേയറാണ് പരാതിക്കാരി. പരസ്യമായി പാന്റ് അഴിച്ചുമാറ്റാണ് ആവശ്യപ്പെട്ടതെന്നു താരം പറയുന്നു. ക്രിസി മേയറിനും സുഹൃത്ത് കിയാനു തോംസണിനുമാണ് യാത്രാമധ്യേ ദുരനുഭവം ഉണ്ടായത്.

ഇറങ്ങിപ്പോയവരെ അപമാനിക്കരുത്; പ്രണയത്തിലെ പങ്കാളിയെ അവരുടെ വഴിക്ക് വിടണം!

‘അമേരിക്കൻ എയർ ഉദ്യോഗസ്ഥൻ വിമാനത്തിൽ കയറുന്നതിനു മുൻപ് എന്റെയും കിയാനു തോംസണിന്റെയും വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു. ഇക്കാര്യം വെളിപ്പെടുത്തുകയാണ്.’ എന്നാണ് ക്രിസി മേയർ ട്വിറ്ററിൽ കുറിച്ചത്. കുറിപ്പിനൊപ്പം രണ്ടു ചിത്രങ്ങളും അവർ പങ്കുവച്ചു. വസ്ത്രം അഴിച്ചുമാറ്റാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതിനു മുൻപും അതിനു ശേഷവുമുള്ള ചിത്രങ്ങളാണ് ക്രിസി മേയർ പങ്കുവച്ചത്. 

 

യാതൊരുവിധത്തിലുള്ള സ്വകാര്യതയും അനുവദിച്ചില്ലെന്നും ഇതിൽ അവർ അസ്വസ്ഥരായിരുന്നു എന്നും മേയർ കമന്റ് ചെയ്തു. മേയറിന്റെ ട്വീറ്റിനു താഴെ കമന്റുമായി അമേരിക്കൻ എയറിന്െറ മറുപടിയുമെത്തി. എന്തുകൊണ്ടാണ് അങ്ങനെയൊരു സാഹചര്യമുണ്ടായതെന്നായിരുന്നു അമേരിക്കൻ എയർ അധികൃതരുടെ ചോദ്യം. ‘നിങ്ങളുടെ പ്രശ്നം ഞങ്ങൾ വളരെ ഗൗരവത്തോടെ പരിഗണിക്കുന്നു. ഞങ്ങൾ നിങ്ങളെ കേൾക്കാൻ തയാറാണ്. അന്വേഷണവുമായി സഹകരിക്കണം.’– എന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു. വസ്ത്രധാരണത്തിനു നേരെയുള്ള ഈ കടന്നു കയറ്റം അന്വേഷിക്കണമെന്ന് ഭൂരിഭാഗം പേരും കമന്റ് ചെയ്തു. 

 

English Summary: Woman claims American Air employee forced her to ‘change pants in public’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com