സ്വന്തം ശരീരഭാഗം പാകം ചെയ്തു കഴിച്ചെന്ന് യുവതി; കാമുകനും ഭക്ഷിച്ചു!

instagram-influencer
Image Credit∙ Paulgunu/ Instagram
SHARE

സ്വന്തം ശരീരഭാഗം പാകംചെയ്ത് ഭക്ഷിച്ചെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി. സ്പെയിൻ സ്വദേശിയായ പൗള ഗോനുവാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയത്. ശരീരത്തിലെ മാംസം ഉപയോഗിച്ച് പാസ്ത ഉണ്ടാക്കി കഴിച്ചെന്നുമാണ് പൗള പറയുന്നത്. ക്ലബ്–113യുടെ പോഡ്കാസ്റ്റ് ഷോയിലാണ് 30കാരിയാ പൗള ഇക്കാര്യം വെളിപ്പെടുത്തിയത്.

മുൻകാമുകന്മാർ മികച്ചവർ; സഹനടന്മാരുമായി പലപ്പോഴും ഡേറ്റിങ്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ഇവർ വിധേയയായിരുന്നു. നീക്കം ചെയ്ത തരുണാസ്ഥി ഡോക്ടർ ഇവർക്കു സൂക്ഷിക്കാൻ നൽകി. ആൽക്കഹോളിലായിരുന്നു അത് സൂക്ഷിച്ചത്. ശരീരത്തിന്റെ ഒരുഭാഗമാണ് ഇതെന്നും തിരിച്ച് ശരീരത്തിൽ എത്തണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും യുവതി വ്യക്തമാക്കി. ഇതിനായാണ് പാകം ചെയ്ത് കഴിച്ചത്. കാമുകന്റെ സഹായത്തോടെയാണ് കഴിച്ചതെന്നും യുവതി വ്യക്തമാക്കി. സ്പഗെറ്റി ബൊളൊനൈസ് പാസ്തയുണ്ടാക്കി അതില്‍ ഇത് കൂട്ടിക്കലര്‍ത്തിയാണ് കഴിച്ചതെന്നും പൗള പോഡ്കാസ്റ്റില്‍ പറയുന്നു. കാമുകനും തന്നോടൊപ്പം ഇത് രുചിച്ചെന്നും അവര്‍ വ്യക്തമാക്കി.

യുവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിരവധി വിമർശനങ്ങളും എത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം നീക്കം ചെയ്ത ശരീരഭാഗം ഒരിക്കലും തിരിച്ചു നൽകില്ലെന്നും പൗള സമീപിച്ച ആശുപത്രി അധികൃതർ എന്തിനു നൽകി എന്ന് അറിയണമെന്നും പലരും കമന്റ് ചെയ്തു. അതേസമയം ഇത് വിശ്വസിക്കാനാകില്ലെന്നും ശ്രദ്ധനേടുന്നതിനായി ഇത്തരം നുണകൾ പറയുന്നതാണെന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: Influencer Claims She And Her Boyfriend Used Part Of Her Knee To Cook 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA