ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി ലിങ്ക്ഡ്ഇനിലെ ജോലി രാജിവച്ച് യുവതി. ആകാംക്ഷ മോംഗ എന്ന യുവതിയാണ് വ്യത്യസ്തമായ വഴി സ്വീകരിച്ചത്. ഡൽഹി സ്വദേശിയായ യുവതി ട്വിറ്ററിലൂടെയാണ് ജോലി രാജിവച്ച വിവരം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ വർഷമായിരുന്നു യാത്രയോടുള്ള തന്റെ പ്രണയം സാക്ഷാത്കരിക്കുന്നതിനായി യുവതിയുടെ രാജി
ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ യുവതി പറയുന്നത് ഇങ്ങനെ: ‘കഴിഞ്ഞ വർഷം ഈ ദിവസമാണ് ലിങ്ക്ഡ്ഇനിൽ നിന്നുള്ള ജോലി ഞാൻ രാജിവച്ചത്. ജോലിയിൽ നിന്ന് രാജിവയ്ക്കുമ്പോൾ ഞാൻ വിചാരിച്ചത് എന്റെ ആഗ്രഹത്തിൽ ഉറച്ചു നിന്ന് ലോകം മുഴുവൻ സഞ്ചരിക്കാനായിരുന്നു. പിന്നീട് ഒറ്റയ്ക്കു തന്നെ കഷ്ടപ്പെട്ട് ഇൻസ്റ്റഗ്രാമിൽ 25ലക്ഷം ആളുകളെ എനിക്കു ഫോളവഴ്സായി ലഭിച്ചു. ഇപ്പോൾ എങ്ങനെ പോകുന്നു എന്ന് നിങ്ങൾക്ക് അറിയാമോ?’–എന്നാണ് യുവതി കുറിച്ചത്.
2022 ജനുവരിയിലാണ് മോംഗ ലിങ്ക്ഡ്ഇനിൽ ജോയിൻ ചെയ്യുന്നത്. ജൂൺ വരെ ക്രിയേറ്റീവ് മാനേജർ അസോസിയേറ്റായാണ് മോംഗ ലിങ്ക്ഡ്ഇനിൽ ജോലി ചെയ്തത്. ഒരുവർഷം നീണ്ട തന്റെ യാത്രയെ കുറിച്ച് മറ്റൊരു കുറിപ്പും മോംഗ പങ്കുവച്ചു. ‘സത്യത്തെ പിൻതുടർന്നു 25 ലക്ഷത്തിൽ നിന്ന് 70 ലക്ഷത്തോളം ഫോളവേഴ്സ് ആയി. 12 രാജ്യങ്ങൾ സന്ദർശിച്ചു. അതിൽ 8 എണ്ണം ഒറ്റയ്ക്കുള്ള യാത്രയായിരുന്നു. 300ൽ അധികം വിഡിയോകൾ പങ്കുവച്ചു.’– യുവതി കുറിച്ചു.
യുവതിയുടെ കുറിപ്പിനു താഴെ നിരവധി കമന്റുകളും എത്തി. ‘നിങ്ങളുടെ ഇഷ്ടങ്ങൾ. നിങ്ങളുടെ കരിയർ. നിങ്ങൾ എല്ലായിപ്പോഴും വളരെ ഗംഭീരമാണ്.’– എന്നായിരുന്നു ചിലരുടെ കമന്റ്. ‘നിങ്ങളുടെ അഭിനിവേശത്തിന് അനുസരിച്ച് ജോിലിചെയ്യാൻ സാധിച്ചല്ലോ. വലിയ ബഹുമാനം തോന്നുന്നു.’– എന്നായിരുന്നു മറ്റൊരു കമന്റ്. നിങ്ങളുടെത് മികച്ച ഒരു തീരുമാനമാണെന്ന രീതിയിലും കമന്റുകൾ എത്തി.
English Summary: Woman Leaves Her Job At LinkedIn To Travel The World, Post Is Viral