‘ചേരിയിൽ നിന്നൊരു രാജകുമാരി’, ലോകോത്തര കമ്പനിയുടെ മോഡലായി പെൺകുട്ടി!

maleesha
Image Credit∙ Maleesha Khawa/ Instagram
SHARE

ലോകോത്തര ആഡംബര ബ്രാൻഡിന്റെ മോഡലായി ധാരാവിയിലെ ചേരിയിൽ നിന്നുള്ള പെൺകുട്ടി. പതിനാലുകാരിയായ മലീഷ ഖാർവയാണ് ഫോറസ്റ്റ് എസൻഷ്യൽ എന്ന ബ്രാൻഡിന്റെ മോഡലായത്. ‘ദ് യുവതി കളക്ഷൻ’ എന്ന പുതിയ ക്യാംപെയ്നിന്റെ ഭാഗമായാണ് പെൺകുട്ടി മോഡലായത്. 

ഹോളിവുഡ് നടനായ റോബർട്ട് ഹോഫ്മാൻ ഗോ ഫണ്ട് മീ എന്ന പേജിലൂടെ 2020ൽ ഈ പെൺകുട്ടിയെ കണ്ടെത്തുന്നത്. അന്ന് പന്ത്രണ്ട് വയസായിരുന്നു മലീഷയുടെ പ്രായം. 14കാരിയായ മലീഷയ്ക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമില്‍ 2,25,000 ഫോളവേഴ്സ് ഉണ്ട്. #princessfromtheslum എന്ന ഹാഷ്ടാഗിലാണ് മനീഷയുടെ കഥ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  "Live Your Fairytale" എന്ന ഷോട്ട്ഫിലിമിലും മനീഷ അഭിനയിച്ചിട്ടുണ്ട്. 

യുവ മനസ്സുകളെ ശാക്തീകരിക്കുക എന്നതാണ് ദ് യുവതി സെലക്ഷൻ’ എന്ന ക്യാംപെയ്നിന്റെ ലക്ഷ്യം.  മലീഷ ആഡംബര ബ്യൂട്ടി കമ്പനിയുടെ സ്റ്റോറിലേക്ക് സ്കൂൾ യൂണിഫോമിൽ കയറി വരുന്നതിന്റെ വിഡിയോയോയും ഫോറസ്റ്റ് എസെൻഷ്യൽസ് പങ്കുവച്ചു. നിരവധി പേർ ഇതിനോടകം തന്നെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. 

‘വിജയത്തിലേക്കുള്ള അവളുടെ ചുവടുവെപ്പ് മനോഹരം’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘ഭാവിയിൽ അവൾക്കു കൂടുതൽ മനോഹരമായ അവസരങ്ങൾ ലഭിക്കട്ടെ.’– എന്ന രീതിയിലും കമന്റുകൾ എത്തി. ‘അവൾ സുന്ദരിയായിരിക്കുന്നു’– എന്ന കമന്റുകളും എത്തി. 

English Summary:  Maleesha Kharwa, 14-Year-Old "Princess From The Slum" Becomes Face Of Luxury Beauty Brand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA