സ്കൂട്ടറിൽ സഞ്ചരിക്കുന്ന രണ്ടു സ്ത്രീകൾ ക്യാമറ നോക്കി ഫ്ലൈയിങ് കിസ് നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഷബീർ സയിദ് എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചത്. രണ്ട് സ്ത്രീകൾ ക്യാമറയെ നോക്കി കൈവീശി കാണിക്കുന്നതും വിഡിയോയിൽ ഉണ്ട്.
‘പറക്കുന്ന ഉമ്മകൾ തന്നു പറന്നു പോകുന്ന രണ്ടു വാനമ്പടികൾ !’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. വാഹനമോടിക്കുന്ന സ്ത്രീ സാരിയിലും പിന്നിലിരിക്കുന്നവർ ചുരിദാറിലുമാണ് യാത്രചെയ്യുന്നത്. ക്യാമറ റെക്കോർഡിങ് ആണെന്ന് മനസ്സിലാക്കിയപ്പോൾ ഇവർ കൈവീശി കാണിക്കുകയും ഫ്ലയിങ് കിസ് നൽകുകയും ചെയ്തു.
വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘അടിപൊളി, അവരും ഹാപ്പി നിങ്ങളും ഹാപ്പി കാണുന്ന ഞങ്ങളും ഹാപ്പി’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ചിലർ കമന്റ് ചെയ്തത്. ‘അത് തമിഴ്നാടാണ് കണ്ടു പഠിക്കട്ടെ ആ റോഡ്.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ‘ഇവർക്ക് ഹെവി ലൈസൻസ് കൊടുക്കണം.’– എന്ന രീതിയിലും കമന്റ് എത്തി.
English Summary: Video Of Two Women Riding Moped And Giving Flying Kisses Goes Viral